newsroom@amcainnews.com

യുഎസിലെ യൂട്ടായില്‍ കത്തിപ്പടർന്ന് കാട്ടുതീ: ജനങ്ങളെ ഒഴിപ്പിക്കുന്നു

യുഎസിലെ യൂട്ടാ സംസ്ഥാനത്തെ ബിയാവര്‍ കൗണ്ടിയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ വ്യാപക നാശം. ഇതുവരെ 60,000 ഏക്കര്‍ ഭൂമി കത്തിനശിച്ചു. അതിശക്തമായ കാറ്റിനെ തുടര്‍ന്ന് തീ അതിവേഗം പടരുകയാണ്. ഈ മേഖലയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. മലനിരകളിലൂടെയുള്ള ഒരു പ്രധാന ഹൈവേ പൂര്‍ണമായും അടച്ചു. വരള്‍ച്ചയും ശക്തമായ കാറ്റും മൂലം അതിവേഗമാണ് തീ പടരുന്നത്. തെക്കന്‍, മധ്യ യൂട്ടാ മേഖലകള്‍ക്കൊപ്പം കൊളോറോഡോ, കാലിഫോര്‍ണിയ, അരിസോണ, നെവാഡ എന്നിവിടങ്ങളിലും കാട്ടുതീ പടരാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ബിയാവര്‍ കൗണ്ടിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ആരംഭിച്ച തീപിടിത്തം മണിക്കൂറില്‍ 50 മൈല്‍ വരെ വേഗതയുള്ള കാറ്റിന്‍റെ ശക്തിയില്‍ അതിവേഗം പടരുകയാണെന്നു യൂട്ടാ ഫയര്‍ഫോഴ്‌സ് അറിയിച്ചു. നിലവില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു യുണൈറ്റഡ് സ്റ്റേറ്റ് ഫോറസ്റ്റ് സര്‍വീസ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കാട്ടുതീ കണ്ടെത്തിയത്. തുടര്‍ന്ന് ജനവാസ മേഖലകളിലേക്ക് തീ പടരാനുള്ള സാധ്യത വർധിച്ചതോടെ രാത്രി 9 മണിക്ക് ശേഷം ഈഗിള്‍ പോയിൻ്റ്, മര്‍ച്ചൻ്റ് വാലി പ്രദേശങ്ങളിലെ താമസക്കാരോട് ഉടന്‍ ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ആരോ തീയിട്ടതാണിതെന്നാണ് അഗ്‌നിശമന വകുപ്പ് സംശയിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജുആബ് കൗണ്ടിയിലും മറ്റൊരു തീപിടുത്തമുണ്ടായി. അയണ്‍ ഫയര്‍ 31,314 ഏക്കര്‍ പ്രദേശം നശിപ്പിക്കുകയും ചെയ്തു.

തീപിടിത്തത്തെ തുടര്‍ന്ന് യുറേക്കാ പട്ടണത്തില്‍ നിന്നും ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു. സ്വകാര്യ ഭൂമിയില്‍ നിന്നും ആണ് ആദ്യം തീ പടര്‍ന്നതെന്നും പിന്നീട് മൂന്ന് കൗണ്ടികളിലേക്ക് വ്യാപിക്കുകയും ഫെഡറല്‍ ഭൂമിയിലേക്കും കടക്കുകയും ചെയ്തതായി യൂട്ടാ ഡിവിഷന്‍ ഓഫ് ഫോറസ്ട്രി വക്താവ് കെല്ലി വിക്കന്‍ പറഞ്ഞു.

You might also like

പിറ്റ്‌സ്‌ബർഗിൽ വിമാന സർവീസുകൾ താളംതെറ്റി; ലണ്ടൻ യാത്രക്കാരും ആശങ്കയിൽ

കാനഡയിൽ ചില്ലറവിൽപ്പന വീണ്ടും ഉയരുന്നു; ഇന്ധനവില വർദ്ധനവ് പ്രധാന കാരണം

വാൻകൂവറിൽ ക്രിക്കറ്റ് കളിക്കാർക്ക് നേരെ ആക്രമണം: പ്രതി അറസ്റ്റിൽ

B35 ബുള്ളറ്റ് ട്രെയിൻ പദ്ധതി: 350 കി.മീ വേഗതയുള്ള അതിവേഗ ട്രെയിൻ നിർമ്മാണത്തിനായി NHSRCL ശേഷി വിലയിരുത്തൽ ആരംഭിച്ചു

ഗുരുഗ്രാം പൊലീസിന്റെ അവകാശവാദം: വ്യാജമെന്ന് ഭഗവന്ത് മാൻ അകാൽ തഖ്തിൻ വിശേഷിപ്പിച്ച വീഡിയോ ക്ലിപ്പിന്റെ ഫോറൻസിക് റിപ്പോർട്ടിൽ തിരുത്തൽ വരുത്താൻ പഞ്ചാബ് ഉദ്യോഗസ്ഥർ 10 ലക്ഷം രൂപ നൽകി

ഉപഭോക്തൃ പരാതികൾ ഉടൻ തീർപ്പാക്കണം; ബാങ്കുകൾക്ക് കർശന നിർദ്ദേശവുമായി FCAC

Top Picks for You
Top Picks for You