newsroom@amcainnews.com

ലോകത്തിലെ ആദ്യത്തെ യുനെസ്കോ ബയോസ്ഫിയർ റിസർവ് നഗരം: ചരിത്രനേട്ടം കൊയ്ത് ക്യൂബെക് സിറ്റി

ലോകത്തിലെ ആദ്യത്തെ യുനെസ്കോ ബയോസ്ഫിയർ റിസർവ് നഗരമായി കാനഡയിലെ ക്യൂബെക് സിറ്റി തിരഞ്ഞെടുക്കപ്പെട്ടു. യുനെസ്കോയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രകൃതിദത്ത വനമേഖലകൾക്ക് പകരം ഒരു സമ്പൂർണ്ണ നഗരപ്രദേശത്തിന് ഈ പദവി ലഭിക്കുന്നത്. 14 പുതിയ ബയോസ്ഫിയർ റിസർവുകളുടെ പട്ടികയിലാണ് ക്യൂബെക് സിറ്റി ചരിത്ര നേട്ടം കൈവരിച്ചത്. നഗരത്തിലെ മെട്രോപൊളിറ്റൻ പ്രദേശവും അതിനോട് ചേർന്നുള്ള വെൻഡാകെ ഹ്യൂറോൺ-വെൻഡാറ്റ് ഗോത്രവർഗ്ഗ മേഖലയും ഉൾപ്പെടുന്നതാണ് ഈ റിസർവ്.

ഈ നേട്ടത്തോടെ യുനെസ്കോയുടെ മൂന്ന് വ്യത്യസ്ത പദവികൾ ഒരേസമയം സ്വന്തമാക്കുന്ന അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദ്യ നഗരമായി ക്യൂബെക് സിറ്റി മാറി. നഗരത്തിലെ ചരിത്രപ്രസിദ്ധമായ കോട്ടമതിലുകൾ മുൻനിർത്തി 1985-ൽ തന്നെ ഓൾഡ് ക്യൂബെക്കിന് യുനെസ്കോ ലോക പൈതൃക പദവി നൽകിയിരുന്നു. ഇതിനുപുറമേ, 2017-ൽ യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിൻ്റെ ഭാഗമായി സാഹിത്യ നഗരമായും ക്യൂബെക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

You might also like
Tiger Killed After Being Struck by Palaruvi Express on Kollam-Shenkottai Line

കൊല്ലം-ചെങ്കോട്ട പാതയിൽ പാലരുവി എക്സ്പ്രസ് തട്ടി കടുവ ചത്തു

Bank of Canada keeps 2% inflation target

ബാങ്ക് ഓഫ് കാനഡ പണപ്പെരുപ്പ ലക്ഷ്യം 2 ശതമാനമായി നിലനിർത്തി

Alberta's governing UCP endorses proposed riding boundary changes as NDP reiterates concerns

എൻ.ഡി.പി. (NDP) തങ്ങളുടെ ആശങ്കകൾ ആവർത്തിക്കുന്നതിനിടയിൽ, ഭരണകക്ഷിയായ യു.സി.പി. (UCP) നിർദ്ദിഷ്ട മണ്ഡല പുനർനിർണ്ണയ മാറ്റങ്ങൾക്ക് അംഗീകാരം നൽകി

ഫ്ലോറിഡയിൽ റിപ്പബ്ലിക്കന്‍ വിജയം: ബൈറണ്‍ ഡൊണാള്‍ഡ്‌സ് ഗവർണർ

കാനഡയിൽ ഇൻഫ്ലുവൻസ പടരുന്നു: വാക്സിൻ സ്വീകരിക്കാൻ നിർദ്ദേശം

Canada says it is extending tariff relief on some US imports

കാനഡ ചില യു.എസ് ഇറക്കുമതികൾക്കുള്ള താരിഫ് ഇളവ് നീട്ടി

Top Picks for You
Top Picks for You