newsroom@amcainnews.com

എലിജിബിലിറ്റി എക്സ്‌പ്ലോറർ: പുതിയ ഓൺലൈൻ ടൂളുമായി ആൽബർട്ട സർക്കാർ

ആൽബർട്ടയിൽ ജോലി ചെയ്യാനോ ബിസിനസ്സ് തുടങ്ങാനോ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് തങ്ങളുടെ യോഗ്യത സ്വയം പരിശോധിക്കാൻ അവസരമൊരുക്കി പുതിയ സംവിധാനം. എലിജിബിലിറ്റി എക്സ്‌പ്ലോറർ എന്ന പുതിയ ഡിജിറ്റൽ ടൂൾ വഴി ആൽബർട്ട അഡ്വാൻറ്റേജ് ഇമ്മിഗ്രേഷൻ പ്രോഗ്രാമിലെ (AAIP) ഏത് വിഭാഗത്തിലാണ് തങ്ങൾ ഉൾപ്പെടുക എന്ന് അപേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കും. ജൂൺ 17-ന് ആരംഭിച്ച ഈ സേവനം AAIP-യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇ.ഒ.ഐ (EOI) സമർപ്പിക്കുന്നതിന് വർക്കർ സ്ട്രീമിന് 135 ഡോളറും, ഓൻ്റർപ്രണർ സ്ട്രീമിന് 200 ഡോളറുമാണ് നിലവിലെ ഫീസ്. ഫാം സ്ട്രീമിന് 3,500 ഡോളർ ഫീസ് നൽകി നേരിട്ട് അപേക്ഷിക്കാം.

വെബ്‌സൈറ്റിലെ നിർദ്ദേശങ്ങൾ അപേക്ഷകർ വ്യക്തമാക്കി പൂരിപ്പിക്കണം. ആൽബർട്ടയിലേക്ക് കുടിയേറുന്നത് ജോലിക്കാണോ ബിസിനസ്സ് ആരംഭിക്കുന്നതിന് ആണോ എന്ന് വ്യക്തമാക്കണം. ജോലി തേടുന്നവരോട് നിലവിലെ തൊഴിൽ ഓഫർ, വർക്ക് പെർമിറ്റ്, തൊഴിൽ വിഭാഗം തുടങ്ങിയ വിവരങ്ങളും, ബിസിനസ്സ് സംരംഭകർക്കായി നിക്ഷേപ ശേഷി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകണം.

AAIP-യിൽ ജോലി ചെയ്യുന്നവർക്കായി ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീം, ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം, റൂറൽ റിന്യൂവൽ സ്ട്രീം, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്ട്രീം എന്നിങ്ങനെ നാല് വിഭാഗങ്ങളുണ്ട്. സംരംഭകർക്കായി റൂറൽ ഓൻ്റർപ്രണർ സ്ട്രീം, ഗ്രാജ്വേറ്റ് ഓൻ്റർപ്രണർ സ്ട്രീം, ഫാം സ്ട്രീം, ഫോറിൻ ഗ്രാജ്വേറ്റ് ഓൻ്റർപ്രണർ സ്ട്രീം എന്നിങ്ങനെ നാല് വിഭാഗങ്ങളും നിലവിലുണ്ട്.

You might also like
US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

Top Picks for You
Top Picks for You