newsroom@amcainnews.com

കാനഡയിൽ ജനസംഖ്യാ വളർച്ച മന്ദഗതിയിൽ

കാനഡയിൽ തുടർച്ചയായ മൂന്നാം പാദത്തിലും ജനസംഖ്യയിൽ വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ഒൻപത് മാസത്തിനിടെ ചരിത്രത്തിലാദ്യമായി ജനസംഖ്യയിൽ 1,80,000 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. 2022 നും 2024 നും ഇടയിൽ രാജ്യത്തുണ്ടായ താല്ക്കാലിക കുടിയേറ്റക്കാരുടെ വൻ വർധന നിയന്ത്രിക്കാൻ ഫെഡറൽ സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് ഈ ഇടിവിന് പ്രധാന കാരണം.

താല്ക്കാലിക കുടിയേറ്റം കുറഞ്ഞെങ്കിലും മറ്റ് കുടിയേറ്റ മാർഗ്ഗങ്ങളിലൂടെ കാനഡയിലെത്തുന്നവരുടെ എണ്ണം ഇപ്പോഴും ഏറ്റവും ഉയർന്ന നിരക്കിലാണ്. പ്രത്യേകിച്ച് അഭയം തേടി കാനഡയിലെത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം കാനഡയിൽ നിലവിൽ 525,479 അഭയാർത്ഥികളാണുള്ളത്. 2026-ന്‍റെ ആദ്യ നാല് മാസങ്ങളിൽ മാത്രം 83,149 സ്ഥിരതാമസക്കാരാണ് കാനഡയിലെത്തിയത്. ഇതേ നിരക്ക് തുടർന്നാൽ ഈ വർഷം അവസാനത്തോടെ പുതിയ സ്ഥിരതാമസക്കാരുടെ എണ്ണം 3,30,000 കടക്കും. ഫെഡറൽ സർക്കാർ ലക്ഷ്യമിട്ടതിലും ഉയർന്ന നിരക്കിലുള്ള ഈ സ്ഥിര കുടിയേറ്റവും അഭയാർത്ഥി പ്രവാഹവും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾക്കും പാർപ്പിട വിപണിക്കും വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.

You might also like

ലോകകപ്പ്: ഡച്ച് പടയെ പിടിച്ചുകെട്ടി ജപ്പാൻ, കുഞ്ഞൻ ടീമിനെ ഗോൾമഴയിൽ മുക്കി ജർമ്മനി

വരൾച്ചയും കടുത്ത ചൂടും: ബ്രിട്ടീഷ് കൊളംബിയയിൽ കർശന നിയന്ത്രണങ്ങൾ

കുടിയേറ്റക്കാരുടെ ഹൗസ് ഓണർഷിപ്പ് നിരക്കിൽ വൻ വർധന: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

കോഴിക്കോട്ട് സ്ത്രീയുടെ മരണം: ഷിഗെല്ലയെന്ന് സംശയം; സംസ്ഥാനത്ത് ആശങ്കയേറ്റി രോഗബാധ

അതിശക്തമായ കൊടുങ്കാറ്റ്: യുഎസിന്‍റെ കിഴക്കന്‍ തീരത്ത് ജാഗ്രതാ നിർദ്ദേശം

ഗുജറാത്തിൽ 45 യാത്രക്കാരുമായി പോയ ബസ് അപകടത്തിൽ പെട്ടു

Top Picks for You
Top Picks for You