newsroom@amcainnews.com

കാലാവസ്ഥാ വ്യതിയാനം: ആൽബർട്ടയിൽ ഇൻഷുറൻസ് നിരക്കുകളിൽ വൻ വർധന

ആൽബർട്ടയിൽ ഭവന ഇൻഷുറൻസ് പ്രീമിയം തുകയിൽ റെക്കോർഡ് വർധന രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. ആഗോള കാലാവസ്ഥാ വ്യതിയാനങ്ങളും തുടർച്ചയായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളുമാണ് പ്രവിശ്യയിലെ ഇൻഷുറൻസ് മേഖലയ്ക്ക് തിരിച്ചടിയായതെന്ന് ഫെഡറൽ ഏജൻസി പറയുന്നു. 2020 ഡിസംബർ മുതൽ 2025 ഡിസംബർ വരെയുള്ള അഞ്ച് വർഷ കാലയളവിനുള്ളിൽ അൽബർട്ടയിലെ ഭവന ഇൻഷുറൻസ് പ്രീമിയം നിരക്കുകളിൽ 55.8 ശതമാനത്തിൻ്റെ വർധന ഉണ്ടായി. ഇത് കാനഡയുടെ ദേശീയ ശരാശരിയായ 38.6 ശതമാനത്തേക്കാൾ വളരെ ഉയർന്ന നിരക്കാണ്. 2005-ന് ശേഷം പ്രവിശ്യയിലെ ഇൻഷുറൻസ് നിരക്കുകൾ 391.6 ശതമാനത്തോളമാണ് വർധിച്ചത്.

പ്രവിശ്യയിൽ സമീപകാലത്തുണ്ടായ കാട്ടുതീയും ശക്തമായ ആലിപ്പഴ വർഷവുമാണ് ഇൻഷുറൻസ് കമ്പനികളെ പ്രീമിയം തുക കുത്തനെ കൂട്ടാൻ നിർബന്ധിതരാക്കിയത്. മുൻ വർഷങ്ങളിൽ കാൽഗറിയിലുണ്ടായ ശക്തമായ ആലിപ്പഴ വർഷം 3 ബില്യൺ ഡോളറിൻ്റെയും, ജാസ്പർ കാട്ടുതീ 1.1 ബില്യൺ ഡോളറിൻ്റെയും ഇൻഷുറൻസ് നഷ്ടമാണ് കമ്പനികൾക്ക് വരുത്തിവെച്ചത്. വരും വർഷങ്ങളിലും കാലാവസ്ഥാ വ്യതിയാനങ്ങൾ കനേഡിയൻ ജനതയുടെ സാമ്പത്തിക ഭദ്രതയ്ക്കും ഭവന ഇൻഷുറൻസ് വിപണിയ്ക്കും നിരന്തരം വെല്ലുവിളി ഉയർത്തുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

You might also like

ടൊറൻ്റോയിൽ വെസ്റ്റ് നൈൽ വൈറസ് അണുബാധ: ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

How a food delivery rider became a literary star, and what it says about China

ഒരു ഭക്ഷണ വിതരണക്കാരൻ എങ്ങനെ സാഹിത്യലോകത്തെ താരമായി; ഇത് ചൈനയെക്കുറിച്ച് നൽകുന്ന സൂചനകളെന്ത്?

Residential Building Collapses Near Mumbai

മുംബൈയ്ക്ക് സമീപം പാർപ്പിട സമുച്ചയം തകർന്നു വീണു: 6 മരണം, നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

‘ഡെസ്റ്റിനേഷൻ കാനഡ’ തലപ്പത്തേക്ക് ജഗ്മീത് സിങ്? കടുത്ത വിമർശനവുമായി പ്രതിപക്ഷം

ടൊറൻ്റോ യുഎസ് കോൺസുലേറ്റിന് സമീപം വീണ്ടും വെടിവെപ്പ്: സുരക്ഷ ശക്തമാക്കി

NYC Council pushes strict measures to control dangerous e-bikes

അപകടകരമായ ഇ-ബൈക്കുകളെ നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി ന്യൂയോർക്ക് സിറ്റി കൗൺസിൽ

Top Picks for You
Top Picks for You