newsroom@amcainnews.com

ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ച് SIMAA കരാട്ടെ എഡ്മിന്‍റൻ

എഡ്മിന്‍റനിൽ കരാട്ടെ പരിശീലനം നൽകുന്ന SIMAA കരാട്ടെ എഡ്മിന്‍റൻ കരാട്ടെ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു. ജൂൺ 13 ശനിയാഴ്ച നടന്ന ചടങ്ങിൽ ഫാ. തോമസ് പൂത്തിക്കോട്ട്, റെജോ മാത്യു (റിയൽറ്റർ) എന്നിവർ മുഖ്യാതിഥികളായിരുന്നു. ഇരുവരും ചേർന്ന് വിദ്യാർത്ഥികൾക്ക് ബെൽറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ Blue Belt, Green Belt, Orange Belt, Yellow Belt വിഭാഗങ്ങളിലായി നിരവധി വിദ്യാർത്ഥികൾ അവരുടെ പുതിയ ബെൽറ്റ് നിലവാരങ്ങളിലേക്ക് ഉയർന്നു.

ചീഫ് ഇൻസ്ട്രക്ടറും എക്സാമിനറുമായ ഹാൻഷി ഷാജു പോൾ, റെൻഷി ഷീലു ജോസഫ്, ചീഫ് ഇൻസ്ട്രക്ടർ അബി നെല്ലിക്കൽ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് ഏകോപിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്തു. സന്തോഷവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ രക്ഷിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

രക്ഷിതാക്കളുടെ തുടർച്ചയായ പിന്തുണയ്ക്കും വിദ്യാർത്ഥികളുടെ സമർപ്പണത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് ചടങ്ങ് സമാപിച്ചത്. ബൈജു ബാബു, ചാർളി എബ്രഹാം വിശിഷ്ടാതിഥികൾക്ക് ആദരസൂചകമായി സ്നേഹോപഹാരങ്ങൾ കൈമാറി. തുടർന്ന് വർഗീസ് ജോബ് നന്ദി അർപ്പിച്ചു.

You might also like

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

Top Picks for You
Top Picks for You