newsroom@amcainnews.com

ജാമ്യ, ശിക്ഷാ പരിഷ്കരണം വരുത്തി കാനഡ: ബിൽ സി-14 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ

രാജ്യത്ത് കുറ്റകൃത്യങ്ങൾ കുറയ്ക്കാനും പൊതുജന സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് പുതിയ ബിൽ പാസ്സാക്കി കാനഡ സർക്കാർ. ജൂൺ 15-ന് അംഗീകാരം ലഭിച്ച ‘ബിൽ സി-14’ (Bail and Sentencing Reform Act) ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ക്രിമിനൽ കോഡ്, യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് (YCJA), നാഷണൽ ഡിഫൻസ് ആക്ട് എന്നിവയിൽ മാറ്റം വരുമെന്നും നീതിന്യായ മന്ത്രി ഷോൺ ഫ്രേസർ പറഞ്ഞു.

ഈ നിയമം നടപ്പിലാകുന്നതോടെ അക്രമാസക്തരായ കുറ്റവാളികൾക്കും ആവർത്തിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും ജാമ്യം ലഭിക്കുന്നത് കൂടുതൽ ദുഷ്കരമാകും. കൂടാതെ ഇത്തരം കുറ്റവാളികൾക്ക് ജാമ്യം ലഭിക്കുന്നതിന് ഇനി പ്രതികൾ തന്നെ തങ്ങൾക്ക് ജാമ്യം നൽകണമെന്ന് കോടതിയിൽ തെളിയിക്കേണ്ടി വരും. മോഷണം, പിടിച്ചുപറി, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങൾ ആവർത്തിച്ച് ചെയ്യുന്നവർക്ക് അതികഠിനമായ ശിക്ഷ ലഭിക്കും. ഒപ്പം ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇനി ‘ഹൗസ് അറസ്റ്റ്’ അഥവാ വീട്ടുതടങ്കൽ അനുവദിക്കില്ല. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കളുടെ വിവരങ്ങൾ പൊതുജന സുരക്ഷ മുൻനിർത്തി പുറത്തുവിടാൻ പോലീസിന് അധികാരം നൽകിയിട്ടുണ്ട്.

You might also like

സൗത്ത് ഫ്ലോറിഡയിൽ സ്വകാര്യ വിമാനം തകർന്ന് ഒമ്പത് പേർ മരിച്ചു

കാനഡ-അമേരിക്ക വ്യാപാര കരാര്‍: ട്രംപുമായി ചർച്ച നടത്തി മാർക്ക് കാർണി

പ്രതിദിനം 500 ദശലക്ഷം ലിറ്റർ മാത്രം: കാൽഗറിയിൽ നാളെ മുതൽ ജല ഉപയോഗ നിയന്ത്രണം

കാനഡയിൽ ഇൻഫ്ലുവൻസ പടരുന്നു: വാക്സിൻ സ്വീകരിക്കാൻ നിർദ്ദേശം

ഇല്ലിനോയിയിൽ 156 മില്യണ്‍ ഡോളറിന്‍റെ ഭവനസഹായ പദ്ധതി

ആറ് റൈഡിങ്ങുകളിൽ ഫെഡറൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ ഏഴിന്: മാർക്ക് കാർണി

Top Picks for You
Top Picks for You