newsroom@amcainnews.com

കയാക്കിൽ അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമം; ഇറ്റാലിയൻ പൗരൻ പിടിയിൽ

കാനഡയിൽ നിന്നും കയാക്ക് വഴി അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച ഇറ്റാലിയൻ പൗരനെ യുഎസ് ബോർഡർ പട്രോൾ വിഭാഗം അറസ്റ്റ് ചെയ്തു. മിഷിഗണിലെ പോർട്ട് ഹ്യൂറണിന് സമീപത്തു നിന്നാണ് ഇയാൾ പിടിയിലായത്. മുമ്പ് യുഎസിൽ താമസിച്ച് വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതിരുന്നതിനെ തുടർന്ന് ഇയാൾക്ക് അമേരിക്ക വീണ്ടും വിസ അനുവദിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് കാനഡ അതിർത്തി വഴി സാഹസികമായി രാജ്യത്തേക്ക് കടക്കാൻ ഇയാൾ തയ്യാറായത്.

പിടിയിലായ വ്യക്തിക്ക് ഫ്ലോറിഡയിൽ തട്ടിപ്പ് കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ റെക്കോർഡുകൾ ഉണ്ട്. വിസയില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനും അനധികൃത കുടിയേറ്റത്തിനും ഇയാൾക്കെതിരെ നിലവിൽ കേസെടുത്തിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇയാളെ എത്രയും വേഗം യുഎസിൽ നിന്നും നാടുകടത്തുമെന്ന് ബോർഡർ പട്രോൾ വക്താക്കൾ അറിയിച്ചു.

You might also like

സൗത്ത് ടെക്സാസിലെ ഡ്രിസ്കോൾ കുട്ടികളുടെ ആശുപത്രിയെ സഹായിക്കാൻ ഡെയറി ക്വീന്റെ ‘മിറക്കിൾ ട്രീറ്റ് ഡേ’

Major Legal Changes in Canada Starting August 2026: 10 Key Reforms Affecting Students and Consumers

കാനഡയിൽ ഓഗസ്റ്റ് 2026 മുതൽ വലിയ നിയമമാറ്റങ്ങൾ: വിദ്യാർത്ഥികളെയും ഉപഭോക്താക്കളെയും ബാധിക്കുന്ന 10 പ്രധാന പരിഷ്കാരങ്ങൾ

ഒറിജിനലിനെ വെല്ലുന്ന വ്യാജ പാസ്‌പോർട്ട് കേന്ദ്രങ്ങൾ; ടൊറൻ്റോയിൽ രണ്ടുപേർ പിടിയിൽ

KCCNA കൺവെൻഷൻ ഓഗസ്റ്റ് 6 മുതൽ ഫ്ലോറിഡയിൽ; മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മുഖ്യാതിഥി

ഡാലസ് ക്രിസ്തുരാജ ഇടവകയിൽ ഗ്രാൻഡ് പേരന്‍റസ് ഡേ ആഘോഷിച്ചു

‘ഡെസ്റ്റിനേഷൻ കാനഡ’ തലപ്പത്തേക്ക് ജഗ്മീത് സിങ്? കടുത്ത വിമർശനവുമായി പ്രതിപക്ഷം

Top Picks for You
Top Picks for You