newsroom@amcainnews.com

ഫിഫ ലോകകപ്പ്: തപാൽ വിതരണം വൈകുമെന്ന് കാനഡ പോസ്റ്റ്

ഫിഫ ലോകകപ്പ് മത്സരങ്ങൾ അരങ്ങേറുന്ന കനേഡിയൻ നഗരങ്ങളായ ടൊറൻ്റോ, വാൻകൂവർ എന്നിവിടങ്ങളിൽ തപാൽ വിതരണം വൈകാൻ സാധ്യതയുണ്ടെന്ന് കാനഡ പോസ്റ്റിന്‍റെ മുന്നറിയിപ്പ്. മത്സര ദിവസങ്ങളിൽ കനത്ത തിരക്കും റോഡ് നിയന്ത്രണങ്ങളും കാരണം ഈ നഗരങ്ങളിലെ ചില പ്രദേശങ്ങളിൽ തപാൽ വിതരണത്തിൽ തടസ്സങ്ങൾ നേരിടാമെന്ന് കാനഡ പോസ്റ്റ് അറിയിച്ചു. ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവൽ സമയത്തും, ടൊറൻ്റോയിൽ മത്സരങ്ങൾ നടക്കുന്ന ആറ് ദിവസങ്ങളിലുമാണ് പ്രധാനമായും ഈ കാലതാമസം ഉണ്ടാവുക. മത്സര ദിവസങ്ങളിൽ വിതരണം ചെയ്യാൻ സാധിക്കാത്ത തപാൽ ഉരുപ്പടികൾ കാനഡ പോസ്റ്റ് ഡിപ്പോകളിൽ സുരക്ഷിതമായി സൂക്ഷിക്കുമെന്നും, അടുത്ത പ്രവൃത്തിദിനത്തിൽ തന്നെ ഇവ മുൻഗണനാടിസ്ഥാനത്തിൽ വിതരണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

ടൊറൻ്റോയിൽ M6K, M6J, M5V എന്നീ പോസ്റ്റൽ കോഡുകളിൽ തുടങ്ങുന്ന പ്രദേശങ്ങളിലെ താമസക്കാരെയാണ് ഈ താമസം പ്രധാനമായും ബാധിക്കുക. തിരക്ക് ഒഴിവാക്കുന്നതിന്‍റെ ഭാഗമായി എനർകെയർ സെന്‍റർ, ക്വീൻ എലിസബത്ത് ബിൽഡിംഗ്, ലിൻ വില്യംസ് സ്ട്രീറ്റിലെ മെട്രോ സ്റ്റോർ , കൂടാതെ നയാഗ്ര സ്ട്രീറ്റ്, റിച്ചമണ്ട് സ്ട്രീറ്റ് വെസ്റ്റ്, ടെകംസെത് സ്ട്രീറ്റ്, കിംഗ് സ്ട്രീറ്റ് വെസ്റ്റ്, ഡഫറിൻ സ്ട്രീറ്റ്, ലിബർട്ടി സ്ട്രീറ്റ്, ജെഫേഴ്സൺ അവന്യൂ എന്നിവടങ്ങളിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സ്ട്രീറ്റ് ലെറ്റർ ബോക്സുകൾ ജൂലൈ 22 ബുധനാഴ്ച വരെ താൽക്കാലികമായി നീക്കം ചെയ്യും. ഈ പ്രദേശങ്ങളിലുള്ളവർക്ക് കത്തുകളും മറ്റും പോസ്റ്റ് ചെയ്യുന്നതിനായി 1093 Queen Street West-ൽ ഉള്ള പോസ്റ്റ് ഓഫീസ് ഉപയോഗിക്കാം. കനത്ത തിരക്കിനിടയിലും വിതരണം തടസ്സമില്ലാതെ നടത്താൻ പരമാവധി ശ്രമിക്കുമെന്നും കാനഡ പോസ്റ്റ് അറിയിച്ചു.

You might also like
11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You