newsroom@amcainnews.com

അന്തർപ്രവിശ്യാ കുടിയേറ്റം: ആൽബർട്ട ഒന്നാം സ്ഥാനത്ത്

കാനഡയിൽ മറ്റു പ്രവിശ്യകളിൽ നിന്നും ജനങ്ങൾ ഏറ്റവും കൂടുതൽ കുടിയേറാൻ ആഗ്രഹിക്കുന്ന പ്രവിശ്യയായി ആൽബർട്ടയെ തിരഞ്ഞെടുക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 30 വർഷത്തിനിടെ 5,38,824 ആളുകളാണ് മറ്റ് കനേഡിയൻ പ്രവിശ്യകളിൽ നിന്ന് മാത്രമായി ആൽബർട്ടയിലേക്ക് താമസം മാറിയത്. രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടീഷ് കൊളംബിയയേക്കാൾ ഇരട്ടിയിലധികമാണിതെന്ന് ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആൽബർട്ടയ്ക്ക് തൊട്ടുപിന്നിലുള്ള ബ്രിട്ടീഷ് കൊളംബിയ 2,14,883 ആളുകളുടെ വർദ്ധനവോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, വലിയ പ്രവിശ്യകളായ ക്യൂബെക്കിനും ഒൻ്റാരിയോയ്ക്കും വൻ തിരിച്ചടിയാണ് നേരിട്ടത്. ക്യൂബെക്കിന് 2,55,988 താമസക്കാരെയും ഒൻ്റാരിയോയ്ക്ക് 1,68,166 താമസക്കാരെയുമാണ് ഇക്കാലയളവിൽ നഷ്ടപ്പെട്ടത്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ, മാനിറ്റോബ, സസ്‌കാച്ചെവൻ എന്നീ ചെറിയ പ്രവിശ്യകൾക്ക് തങ്ങളുടെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം ആളുകളെ നഷ്ടമായിട്ടുണ്ട്.

മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ആൽബർട്ടയിലുള്ള മികച്ച തൊഴിലവസരങ്ങൾ, ഉയർന്ന വേതനം, താരതമ്യേന കുറഞ്ഞ നികുതി നിരക്കുകൾ എന്നിവയാണ് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. ഭവന ലഭ്യതയും മികച്ച ജീവിതസാഹചര്യങ്ങളും ഇതിന് ആക്കം കൂട്ടുന്നു. എനർജി, കൺസ്ട്രക്ഷൻ, സർവീസ് മേഖലകളിലെ മുന്നേറ്റം ഫോർട്ട് മക്മറെ, വുഡ് ബഫല്ലോ തുടങ്ങിയ പ്രദേശങ്ങളിലേക്ക് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികളെ വൻതോതിൽ ആകർഷിക്കുന്നുണ്ട്. ആൽബർട്ടയിലെ ജനസംഖ്യാ വളർച്ചയിൽ എല്ലാ പ്രായത്തിലുള്ളവരും ഉൾപ്പെടുന്നുണ്ടെങ്കിലും, യുവാക്കളുടെ പങ്കാളിത്തമാണ് ഏറ്റവും ശ്രദ്ധേയം. 18-നും 24-നും ഇടയിൽ പ്രായമുള്ള 1,92,329 യുവാക്കളാണ് ഈ കാലയളവിൽ പ്രവിശ്യയിലേക്ക് എത്തിയത്. വിദ്യാർത്ഥികൾ അടക്കമുള്ള ഈ വിഭാഗം വരും നാളുകളിൽ ആൽബർട്ടയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുമെന്നാണ് വിലയിരുത്തൽ.

You might also like
‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

Top Picks for You
Top Picks for You