newsroom@amcainnews.com

സാമ്പത്തിക മാന്ദ്യം: ആശങ്ക വേണ്ടെന്ന് OECD റിപ്പോർട്ട്

കാനഡ സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നിരിക്കുകയാണെന്നും എന്നാൽ ഇതിൽ ആശങ്ക വേണ്ടെന്നും ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോപ്പറേഷൻ ആൻ്റ് ഡെവലപ്മെൻ്റിന്‍റെ (OECD) റിപ്പോർട്ട്. തുടർച്ചയായി രണ്ട് പാദങ്ങളിൽ സാമ്പത്തിക വളർച്ചയിൽ ഇടിവുണ്ടായതിനെത്തുടർന്നാണ് കാനഡ സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയത്. 2025-ൻ്റെ അവസാന മൂന്ന് മാസങ്ങളിൽ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ ഒരു ശതമാനം ഇടിവുണ്ടായിരുന്നു. തൊട്ടുപിന്നാലെ, 2026-ൻ്റെ ആദ്യ മൂന്ന് മാസങ്ങളിൽ 0.1 ശതമാനത്തിൻ്റെ കുറവും കൂടി രേഖപ്പെടുത്തി. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ നികുതികളാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

എന്നാൽ, നിലവിലെ സാഹചര്യത്തിൽ നിന്നും കാനഡ ശക്തമായി തിരിച്ചുവരുമെന്നും സാമ്പത്തിക സംഘടനയായ OECD പറയുന്നു. 2026 അവസാനത്തോടെ കാനഡയുടെ ആഭ്യന്തര ഉൽപ്പാദനം 1.2 ശതമാനമായും, 2027-ൽ അത് 1.7 ശതമാനമായും ഉയരുമെന്നാണ് പ്രവചനം. മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ കാരണം ആഗോളതലത്തിൽ ഇന്ധനവില കൂടുന്നത് കാനഡയ്ക്ക് കയറ്റുമതിയിൽ ഗുണം ചെയ്യും. ഇന്ധനവില കൂടുന്നത് കാരണം താൽക്കാലികമായി വിലക്കയറ്റം ഉണ്ടാകുമെങ്കിലും, പിന്നീട് സാധാരണ നിലയിലാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതുവരെ ബാങ്ക് ഓഫ് കാനഡ പലിശനിരക്കുകളിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നും റിപ്പോർട്ട് പറയുന്നു.

You might also like

മണിപ്പൂർ അക്രമം: കാംഗ്പോക്പിയിൽ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ ദമ്പതികൾ അടക്കം മൂന്ന് കുക്കി-സോ വിഭാഗക്കാർ കൊല്ലപ്പെട്ടു

കാനഡ സാമ്പത്തിക മാന്ദ്യത്തിലേക്ക്: അടിയന്തര ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം

ഓപ്പറേഷൻ തൂഫാൻ: ലഹരിവിരുദ്ധ ക്യാമ്പയിൻ ജൂൺ 2-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഒരൊറ്റ കാർഡിൽ മൂന്ന് തിരിച്ചറിയൽ രേഖകൾ; പുതിയ തിരിച്ചറിയൽ കാർഡുമായി ആൽബർട്ട

കാനഡയിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നു: പ്രതിസന്ധി രൂക്ഷം

സിഖ് വംശജൻ ഹെൻറി നോവാക്കിനെ കൊലപ്പെടുത്തിയതിന് കാരണം ‘കുടിയേറ്റക്കാരുടെ അധിനിവേശമാണെന്ന്’ ജെ.ഡി വാൻസ്; യു.എസിന്റെ ‘ഇടപെടലിനെ’ ശക്തമായി അപലപിച്ച് സ്റ്റാർമർ

Top Picks for You
Top Picks for You