newsroom@amcainnews.com

ഏറ്റവും ഉയർന്ന മിനിമം വേതനവുമായി ബിസി; ജൂൺ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

ബ്രിട്ടീഷ് കൊളംബിയയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് സന്തോഷിക്കാം. ജൂൺ 1 മുതൽ പ്രവിശ്യയിലെ മിനിമം വേതനത്തിൽ വലിയ വർധന നിലവിൽ വരും. നാളെ മുതൽ മണിക്കൂറിന് 18.25 ഡോളർ ആയിരിക്കും പുതിയ മിനിമം വേതനം. നിലവിലുണ്ടായിരുന്ന 17.85 ഡോളറിൽ നിന്നും പണപ്പെരുപ്പ നിരക്കിന് ആനുപാതികമായി 40 സെൻ്റ് വർധിപ്പിച്ചാണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ കാനഡയിലെ പത്ത് പ്രവിശ്യകളിൽ വെച്ച് ഏറ്റവും ഉയർന്ന മിനിമം വേതനം നൽകുന്ന പ്രവിശ്യയായി ബ്രിട്ടീഷ് കൊളംബിയ മാറി.

മിനിമം വേതനം വർധിപ്പിച്ചെങ്കിലും മെട്രോ വാൻകൂവർ പോലുള്ള നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇപ്പോഴും കുറവാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. വാൻകൂവറിൽ അടിസ്ഥാന ആവശ്യങ്ങളോടെ ജീവിക്കാൻ ഒരു മണിക്കൂറിൽ കുറഞ്ഞത് 27.75 ഡോളർ വേണമെന്നാണ് കണക്കുകൾ.

You might also like
Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

Top Picks for You
Top Picks for You