newsroom@amcainnews.com

ജാഗ്രത: എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്കുമായി കാനഡ

ഫിഫ ലോകകപ്പ് അടുത്തതോടെ എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താൽക്കാലിക യാത്രാവിലക്ക് ഏർപ്പെടുത്തി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ (PHAC). അണുബാധ രാജ്യത്ത് വ്യാപിക്കാനുള്ള സാധ്യത കുറയ്ക്കാൻ ഈ മുൻകരുതൽ അനിവാര്യമാണെന്ന് ഏജൻസി വ്യക്തമാക്കി. യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന ലോകാരോഗ്യ സംഘടനയുടെ (WHO) നിർദ്ദേശത്തെ മറികടന്നാണ് കാനഡയുടെ ഈ നടപടി. ജൂൺ, ജൂലൈ മാസങ്ങളിൽ ലോകകപ്പ് മത്സരങ്ങൾക്കായി ലക്ഷക്കണക്കിന് ആളുകൾ ടൊറൻ്റോയിലും വാൻകൂവറിലും എത്താനിരിക്കെ, കനേഡിയൻ പൗരന്മാരുടെയും മറ്റു സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാൻ അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളുമായി ചേർന്നാണ് യാത്രാ മാനദണ്ഡങ്ങൾ ക്രമീകരിച്ചിരിക്കുന്നതിന്‍റെ ഭാഗമാണ് ഈ നടപടിയെന്നും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ നിർദ്ദേശപ്രകാരം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC), ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വീസ, ഇമിഗ്രേഷൻ അപേക്ഷകൾ എന്നിവ സ്വീകരിക്കുന്നത് ബുധനാഴ്ച മുതൽ 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചു. കൂടാതെ, ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ക്വാറന്റൈൻ നിയമപ്രകാരം ശനിയാഴ്ച മുതൽ ആഗസ്റ്റ് 29 വരെ 21 ദിവസത്തെ നിർബന്ധിത സ്വയം നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിആർസിയിൽ പടരുന്ന അതീവ മാരകവും നിലവിൽ വാക്സിനോ ചികിത്സയോ ഇല്ലാത്തതുമായ ‘Bundibugyo’ എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ഉഗാണ്ടയിൽ ഏതാനും കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അവർ അതിർത്തി അടച്ചിരുന്നു. ദക്ഷിണ സുഡാനിൽ ഇതുവരെ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മറ്റ് രണ്ട് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

You might also like

വാടക നിയമങ്ങൾ കർശനമാക്കി ഒൻ്റാരിയോ സർക്കാർ: പുതിയ മാറ്റങ്ങൾ സെപ്റ്റംബർ 21 മുതൽ

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ് ഇന്ന്: അഞ്ച് സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

Top Picks for You
Top Picks for You