newsroom@amcainnews.com

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) വനിതാ ഫോറം 2026-27 രൂപീകരിച്ചു; ഡോ. സീമാ നായർ ചെയർപേഴ്സൺ

ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു വനിതകളെ സംഘടനാതലത്തിൽ കൂടുതൽ സജീവമാക്കുന്നതിനും സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗങ്ങളിൽ അവരുടെ നേതൃപാടവം വർദ്ധിപ്പിക്കുന്നതിനുമായി ‘കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക’ (KHNA) 2026-27 വർഷത്തേക്കുള്ള വനിതാ ഫോറം പ്രഖ്യാപിച്ചു.

ഡെട്രോയിറ്റിൽ നിന്നുള്ള പ്രമുഖ സാമൂഹിക പ്രവർത്തകയും മുൻ AKMG പ്രസിഡന്റുമായ ഡോ. സീമാ നായരാണ് ഫോറത്തിന്റെ ചെയർപേഴ്സൺ. ഹൂസ്റ്റണിൽ നിന്നുള്ള അഞ്ജന മുരളീധരൻ കോ-ചെയറായും, സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള ഇന്ദു നായർ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. നോർത്ത് കരോലിനയിൽ നിന്നുള്ള സാംബിക ശ്യാംജിക്കാണ് ബോർഡ് ഇൻചാർജ് ചുമതല.

അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ഈ പുതിയ ഫോറം രൂപീകരിച്ചിരിക്കുന്നത്. KHNA-യുടെ എല്ലാ റീജിയണുകളിൽ നിന്നുമുള്ള സജീവ പ്രവർത്തകരായ വനിതകളുടെ ശക്തമായ പങ്കാളിത്തം ഈ കമ്മിറ്റി ഉറപ്പാക്കുന്നുണ്ട്.

വനിതാ ശാക്തീകരണം, കുടുംബ മൂല്യങ്ങളുടെ സംരക്ഷണം, പുതിയ തലമുറയ്ക്കായുള്ള സാംസ്കാരിക ബോധവൽക്കരണം, മാനസികാരോഗ്യം-കുടുംബ കൗൺസിലിംഗ് അവബോധം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കലാ-സാംസ്കാരിക പരിപാടികൾ, നേതൃത്വ പരിശീലനം എന്നിവയാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഒപ്പം പ്രവാസി മലയാളി ഹിന്ദു കുടുംബങ്ങൾക്കിടയിൽ കൂടുതൽ ഐക്യമുണ്ടാക്കാനുള്ള പദ്ധതികൾക്കും ഫോറം മുൻഗണന നൽകും.

“ഒരു സംഘടനയുടെ വിജയവും ഉയർച്ചയും നിർണ്ണയിക്കുന്നത് അതിലെ വനിതാ നേതൃത്വത്തിന്റെ കരുത്താണ്,” എന്ന് ഫോറം രൂപീകരണത്തെ സ്വാഗതം ചെയ്തുകൊണ്ട് KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. വടക്കേ അമേരിക്കൻ സമൂഹത്തിൽ പാരമ്പര്യവും കുടുംബഭദ്രതയും കാത്തുസൂക്ഷിക്കുന്നതിൽ വനിതകൾ നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നും, വെറുമൊരു കമ്മിറ്റി എന്നതിനപ്പുറം സംഘടനയുടെ ഏറ്റവും ശക്തമായ ഒരു വിഭാഗമായി ഈ ഫോറം വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റു ഭാരവാഹികൾ: അഞ്ജു ശ്രീധരൻ (ലോസ് ആഞ്ചലസ്), അനു രാജേന്ദ്രൻ (ഓസ്റ്റിൻ), അനുരാധ മനോജ് (ഫ്ലോറിഡ), അർച്ചന നായർ (ലൂസിയാന), അരുണ ആനന്ദ് (കണക്ടിക്ട്), ആശ മനോഹരൻ (മിഷിഗൺ), ഡോ. അനുഗോപാൽ നായർ (ന്യൂയോർക്ക്), നിഷി ശീത (ടെന്നസി), പൂർണ്ണിമ സന്തോഷ് (അരിസോണ), രാജി നായർ (വിർജീനിയ), സരിത മേനോൻ (ഐവ), സ്മിത ആനന്ദ് (ഷിക്കാഗോ), സുമ സുനിൽ (ഡാലസ്), ടീന സുരേന്ദ്രൻ (ന്യൂജേഴ്സി) എന്നിവരാണ് ഫോറത്തിന്റെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ.

പുതിയ വനിതാ ഫോറം ഭാരവാഹികൾക്ക് KHNA ജനറൽ സെക്രട്ടറി സിജു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അയ്യപ്പൻകുട്ടൻ പിള്ള എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും, ബോർഡ് ഓഫ് ഡയറക്ടേഴ്സും, ട്രസ്റ്റി ബോർഡും ഒരൊറ്റ മനസ്സോടെ ആശംസകൾ നേർന്നു.

You might also like

യു.എസ്. വിസ തട്ടിപ്പ്: വിദേശികൾക്കായി വ്യാജ യു-വിസകൾ നിർമ്മിച്ച കേസിൽ മുൻ പോലീസ് മേധാവികൾ കുറ്റസമ്മതം നടത്തി

ആകാശത്ത് വച്ച് വാതിൽ തുറന്ന് ഇൻസ്ട്രക്ടർ ചാടിമരിച്ചു: വിമാനം ഒറ്റയ്ക്ക് നിലത്തിറക്കി 26-കാരി

കെ.ഇ.സി.എഫ് സംയുക്ത സുവിശേഷ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് ഏഴു മുതല്‍

കാനഡ ക്രിട്ടിക്കൽ മിനറൽസ് ആക്സിലറേറ്ററിന് കീഴിലുള്ള ആദ്യ കരാർ പ്രഖ്യാപിച്ച് കാനഡ

കാനഡയിൽ വൻ നിക്ഷേപത്തിനൊരുങ്ങി മെറ്റാ: അമേരിക്കയ്ക്ക് പുറത്തെ ഏറ്റവും വലിയ AI ഡാറ്റാ സെന്റർ ആൽബർട്ടയിൽ സ്ഥാപിക്കുന്നു

സൂപ്പർ സബ്ബ് മെറീനോ; ബെൽജിയത്തെ മറികടന്ന് സ്പെയിൻ സെമിയിൽ

Top Picks for You
Top Picks for You