newsroom@amcainnews.com

ടെക്സസ് സെനറ്റില്‍ കെന്‍ പാക്സ്റ്റന് പിന്തുണയുമായി ട്രംപ്

വാഷിംഗ്ടണ്‍ : ടെക്സസ് സെനറ്റ് പ്രൈമറി റണ്‍ഓഫ് തിരഞ്ഞെടുപ്പില്‍ അറ്റോര്‍ണി ജനറൽ കെന്‍ പാക്സ്റ്റന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാവും മുതിര്‍ന്ന സെനറ്ററുമായ ജോണ്‍ കോര്‍ണിനെ തള്ളിക്കൊണ്ടാണ് ട്രംപ് പാക്സ്റ്റന് അനുകൂലമായി ട്രംപ് രംഗത്തെത്തിയത്.

നിരവധി അഴിമതി ആരോപണങ്ങളും ഇംപീച്ച്മെന്റ് നടപടികളും നേരിടുന്ന പാക്സ്റ്റനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വം ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് തന്റെ ‘ട്രൂത്ത് സോഷ്യല്‍’ പ്ലാറ്റ്ഫോമിലൂടെ ട്രംപ് പാക്സ്റ്റന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത്.

പാര്‍ട്ടിക്കുള്ളിലെ തന്റെ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ നീക്കം. പാക്സ്റ്റനുമായുള്ള അടുത്ത ബന്ധമാണ് ഇതിനു കാരണം. മെയ് 26-നാണ് ടെക്‌സസിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി റണ്‍ഓഫ് വോട്ടെടുപ്പ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നയാള്‍ വരുന്ന നവംബറിലെ പൊതുതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജെയിംസ് തലരിക്കോയെ നേരിടും.

You might also like

ഒക്ടോബർ റഫറണ്ടം: മറ്റ് പ്രവിശ്യകളുടെ സഹായം തേടി ഇലക്ഷൻസ് ആൽബർട്ട

ഫ്ലോറിഡയിൽ ഇടിമിന്നലേറ്റ് അമ്മയും രണ്ടു വയസുള്ള മകളും മരിച്ചു

World Peace Mission Honored for African Humanitarian Missions

ആഫ്രിക്കൻ ജീവകാരുണ്യ ദൗത്യങ്ങൾക്ക് വേൾഡ് പീസ് മിഷന് ആദരം

യാത്രാച്ചെലവ് 93,000 ഡോളർ: ഡഗ് ഫോർഡിന്‍റെ ടെക്സസ് യാത്ര വിവാദത്തിൽ

ഫ്രഞ്ച് കാറ്റഗറി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ഓണം ആഘോഷിച്ച് ഹ്യൂസ്റ്റൺ ക്നാനായ ഇടവക സീനിയർ മിനിസ്ട്രി

Top Picks for You
Top Picks for You