newsroom@amcainnews.com

സ്വാച്ച് പുറത്തിറക്കിയ പുതിയ ലിമിറ്റഡ് എഡിഷൻ വാച്ച് വാങ്ങാൻ ജനത്തിരക്ക്; ടൊറന്റോയിലെ രണ്ട് മാളുകളിലെ ഔട്ട്‌ലെറ്റുകൾ താൽക്കാലികമായി അടപ്പിച്ചു

ടൊറന്റോ: ആഗോള പ്രശസ്ത ബ്രാൻഡായ സ്വാച്ച് പുറത്തിറക്കിയ പുതിയ ലിമിറ്റഡ് എഡിഷൻ വാച്ച് വാങ്ങാൻ ജനങ്ങൾ കൂട്ടത്തോടെ തടിച്ചുകൂടിയതിനെത്തുടർന്ന് ടൊറന്റോയിലെ രണ്ട് പ്രമുഖ ഷോപ്പിംഗ് മാളുകളിലെ ഔട്ട്‌ലെറ്റുകൾ താൽക്കാലികമായി അടപ്പിച്ചു. ശനിയാഴ്ച രാവിലെ ജി.ടി.എ മേഖലയിലെ ഷെർവേ ഗാർഡൻസ്, ഫെയർവ്യൂ മാൾ എന്നിവിടങ്ങളിലെ സ്വാച്ച് ഷോപ്പുകൾക്ക് മുന്നിലാണ് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടത്. തുടർന്ന് പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി കടകൾ അന്ന് മുഴുവൻ അടച്ചിടാൻ കമ്പനി അധികൃതർ നിർബന്ധിതരാകുകയായിരുന്നു.

സ്വാച്ചും ആഡംബര വാച്ച് നിർമ്മാതാക്കളായ ഒഡെമാർ പിഗെയും സംയുക്തമായി പുറത്തിറക്കിയ ‘റോയൽ പോപ്പ്’ എന്ന പുതിയ പോക്കറ്റ് വാച്ച് ശേഖരത്തിന്റെ വിപണനത്തോടനുബന്ധിച്ചാണ് ഈ വൻ തിരക്കുണ്ടായത്. വെള്ളിയാഴ്ച രാത്രി മുതൽ തന്നെ നൂറുകണക്കിന് ആളുകൾ മാളുകൾക്ക് മുന്നിൽ തമ്പടിക്കുകയും ക്യൂ നിൽക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെയായപ്പോഴേക്കും ജനക്കൂട്ടം അനിയന്ത്രിതമായി മാറിയതിനെത്തുടർന്ന് തിരക്ക് നിയന്ത്രിക്കുന്നതിനായി മാൾ അധികൃതർക്ക് പോലീസിന്റെ സഹായം തേടേണ്ടി വന്നു. കാനഡയിൽ 525 മുതൽ 560 ഡോളർ വരെയാണ് ഈ പുതിയ വാച്ചുകളുടെ വില വരുന്നത്.

സുരക്ഷാ കാരണങ്ങളാൽ വിപണനം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നതിൽ സ്വാച്ച് കാനഡ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഖേദം പ്രകടിപ്പിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും, ഈ പുതിയ മോഡലുകൾ വരും മാസങ്ങളിലും വിപണിയിൽ ലഭ്യമാകുമെന്നതിനാൽ ഷോപ്പുകളിലേക്ക് ഒന്നിച്ച് ഇരച്ചുകയറരുതെന്നും കമ്പനി ജനങ്ങളോട് അഭ്യർത്ഥിച്ചു. കാനഡയ്ക്ക് പുറമെ യുകെ, യുഎസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ പല സ്വാച്ച് ഷോപ്പുകൾക്ക് മുന്നിലും സമാനമായ രീതിയിൽ ജനത്തിരക്ക് കാരണം വിപണനം തടസ്സപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

You might also like
Canadian dollar hits 18-month low as jobs data clips rate hike bets

തൊഴിൽ കണക്കുകൾ പുറത്തുവന്നതോടെ പലിശ നിരക്ക് വർദ്ധനയ്ക്കുള്ള സാധ്യത കുറഞ്ഞു; കനേഡിയൻ ഡോളർ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Turbulence in the Skies: How Dangerous Is It for Passengers?

ആകാശത്തെ ടർബുലൻസ്: യാത്രികർക്ക് ഇത് എത്രത്തോളം അപകടകരമാണ്?

100 Crore Project in Technocity: Johnny Kuruvilla Takes Charge as Xtra G Club COO

ടെക്നോസിറ്റിയിൽ നൂറുകോടി രൂപയുടെ പുതിയ പദ്ധതി: എക്സ്ട്രാ ജി ക്ലബ് സി.ഒ.ഒ ആയി ജോണി കുരുവിള ചുമതലയേറ്റു

മാറുന്ന ജീവിതശൈലി: കാനഡയിലെ ജനനനിരക്കിൽ റെക്കോർഡ് ഇടിവ്

പിയേഴ്സൺ വിമാനത്താവള സ്വർണ്ണക്കവർച്ച: മുഖ്യപ്രതിയെ കാനഡയ്ക്ക് വിട്ടുനൽകുന്നതിൽ നിയമതടസ്സം

യൂറോപ്യൻ നേഷൻസ് ലീഗ്; പോർച്ചുഗൽ ക്വാർട്ടറിൽ

Top Picks for You
Top Picks for You