newsroom@amcainnews.com

ഇ. കോളി ബാക്ടീരിയ ബാധ; ഓർഗാനിക് മൈക്രോ ഗ്രീനുകൾ തിരിച്ചുവിളിച്ച്  CFIA

ഓട്ടവ: പ്രമുഖ ബ്രാൻഡുകളുടെ ഓർഗാനിക് മൈക്രോ ഗ്രീനുകൾ E. coli ബാക്ടീരിയ ബാധ സാധ്യതയെ തുടർന്ന് വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു . കാനഡ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയാണ് (CFIA) Kyan Culture, ഫാം ബോയ് എന്നീ ബ്രാൻഡുകൾക്ക് കീഴിൽ വിറ്റഴിക്കപ്പെട്ട 65 ഗ്രാമിന്റെ പാക്കറ്റുകൾ തിരിച്ചുവിളിക്കാൻ നിർദ്ദേശം നൽകിയത്. മെയ് 19-നും 22-നും ഇടയിൽ കാലാവധി അവസാനിക്കുന്ന ബ്രോക്കോളി, മൈൽഡ് മിക്സ്, സ്പ്രിങ് മിക്സ് എന്നീ ഓർഗാനിക് മൈക്രോ ഗ്രീൻ ഉൽപ്പന്നങ്ങൾക്കാണ് നിലവിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഈ ഉൽപ്പന്നങ്ങൾ കാനഡയിലെ ഒന്റാരിയോ, കെബെക് എന്നീ പ്രവിശ്യകളിലാണ് പ്രധാനമായും വിറ്റഴിക്കപ്പെട്ടിട്ടുള്ളതെന്ന് ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി വ്യക്തമാക്കി. ‘ഇ. കോളി’ ബാക്ടീരിയ ബാധിച്ച ഭക്ഷണസാധനങ്ങൾ ശരീരത്തിൽ എത്തിയാൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വഴി ഓക്കാനം, ഛർദ്ദി, കഠിനമായ വയറുവേദന, വയറിളക്കം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി.

എന്നാൽ, ഈ ഉൽപ്പന്നങ്ങൾ കഴിച്ചതുമൂലം ആർക്കെങ്കിലും ഇതുവരെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ ഈ ബ്രാൻഡുകളുടെ മൈക്രോ ഗ്രീൻ പാക്കറ്റുകൾ വാങ്ങി വീട്ടിൽ സൂക്ഷിച്ചിട്ടുള്ള ഉപഭോക്താക്കൾ അവ പൂർണ്ണമായും കളയാനോ അല്ലെങ്കിൽ വാങ്ങിയ കടകളിൽ തന്നെ തിരികെ ഏൽപ്പിക്കാനോ തയ്യാറാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

You might also like

ശൈശവകാല വികസനം എങ്ങനെ മനുഷ്യവിഭവശേഷി രൂപപ്പെടുത്തുന്നു

കാൻ ചലച്ചിത്രമേള 2026-ൽ ഇന്ത്യയിൽ നിന്ന് പ്രദർശിപ്പിക്കപ്പെടുന്ന 6 സിനിമകൾ

ടെക്സാസിൽ ട്രെയിൻ ബോക്സ് കാറിനുള്ളിൽ ആറ് മൃതദേഹങ്ങൾ കണ്ടെത്തി; മനുഷ്യക്കടത്തെന്ന് സംശയം

ജാഗ്രത! മാംസാഹാരത്തോട് അലർജിയുണ്ടാക്കുന്ന ‘ലോൺ സ്റ്റാർ’ ചെള്ളുകൾ കാനഡയിലേക്ക്

കാനഡക്കാർക്ക് വേനൽക്കാല വിദേശയാത്രയിൽ ജാഗ്രതാനിർദ്ദേശം; വിമാന സർവീസുകൾ തടസ്സപ്പെട്ടേക്കാം

പത്താം ക്ലാസിൽ മൂന്നാം ഭാഷയ്ക്ക് ബോർഡ് പരീക്ഷയില്ലെന്ന് സി.ബി.എസ്.ഇ

Top Picks for You
Top Picks for You