newsroom@amcainnews.com

കാനഡയിൽ ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് രണ്ടര വർഷം തടവ്: ശിക്ഷ ഒളിമ്പിക് താരം അലക്സാണ്ട്ര പോളിന്റെ മരണത്തിൽ

ടൊറന്റോ: കാനഡയുടെ ഒളിമ്പിക് താരം അലക്സാണ്ട്ര പോളിന്റെ (31) മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയായ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ സുഖ്‌വീന്ദർ സിദ്ദുവിനെ (31) കോടതി ശിക്ഷിച്ചു. രണ്ടര വർഷം തടവിനും ഡ്രൈവിംഗിൽ നിന്നുള്ള വിലക്കിനുമാണ് കോടതി ശിക്ഷ വിധിച്ചത്. തന്റെ പ്രവൃത്തിയിലുണ്ടായ തീരാനഷ്ടത്തിൽ സുഖ്‌വീന്ദർ സിദ്ദു കോടതിയിൽ മാപ്പപേക്ഷിച്ചു.

2023 ഓഗസ്റ്റ് 22-ന് ഒന്റാറിയോയിലെ മെലാങ്ക്തണിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കൺസ്ട്രക്ഷൻ ജോലികൾ നടന്നിരുന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന ഏഴോളം വാഹനങ്ങളിലേക്ക് അമിതവേഗതയിൽ വന്ന സുഖ്‌വീന്ദറിന്റെ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അലക്സാണ്ട്ര പോളും അവരുടെ പത്ത് മാസം പ്രായമുള്ള മകനും സഞ്ചരിച്ചിരുന്ന കാറും ഈ വാഹനങ്ങളിൽ ഉൾപ്പെട്ടിരുന്നു. അപകടത്തിൽ അലക്സാണ്ട്ര സംഭവസ്ഥലത്ത് തന്നെ മരിക്കുകയും കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മറ്റ് മൂന്ന് പേർക്കും അപകടത്തിൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പരിക്കുകൾ സംഭവിച്ചിട്ടുണ്ട്.

തുർച്ചയായി 16 മണിക്കൂർ വാഹനമോടിച്ച സിദ്ദു, ക്ഷീണിതനായിരുന്നിട്ടും വണ്ടി നിർത്താതെ നിശ്ചിത വേഗപരിധി ലംഘിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കോടതി കണ്ടെത്തി. 2014-ലെ സോച്ചി വിന്റർ ഒളിമ്പിക്സിൽ കാനഡയ്ക്കായി ഫിഗർ സ്കേറ്റിംഗിൽ തിളങ്ങിയ താരമാണ് അലക്സാണ്ട്ര പോൾ. മരണസമയത്ത് അവർ നിയമപഠനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. കാനഡയിൽ അടുത്ത കാലത്തായി ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാർ ഉൾപ്പെട്ട അപകടങ്ങൾ വർധിക്കുന്നത് പ്രാദേശികമായി വലിയ ആശങ്കകൾക്ക് ഇടയാക്കുന്നുണ്ട്.

You might also like

വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു

കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

Average long-term US mortgage rate at highest level in nearly 3 years after 7th weekly rise in a row

തുടർച്ചയായ ഏഴാമത്തെ ആഴ്ചയും വർധന; യു.എസിലെ ദീർഘകാല മോർട്ട്ഗേജ് നിരക്ക് ഏകദേശം 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

US says Chinese actions off Taiwan are 'deeply destabilising'

തായ്‌വാനൊപ്പമുള്ള ചൈനയുടെ നീക്കങ്ങൾ ‘തീവ്രമായ അസ്ഥിരത’ സൃഷ്ടിക്കുന്നതാണെന്ന് യു.എസ്

Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

Top Picks for You
Top Picks for You