newsroom@amcainnews.com

മുലായം സിങ് യാദവിന്റെ ഇളയമകൻ പ്രതീക് അന്തരിച്ചു; 38-ാം വയസ്സിലായിരുന്നു അന്ത്യം

ലക്നൗ: സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിങ് യാദവിന്റെ ഇളയമകനും എസ്‍പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ അർദ്ധസഹോദരനുമായ പ്രതീക് യാദവ് (38) അന്തരിച്ചു. ബിജെപി നേതാവ് അപർണ യാദവാണ് ഭാര്യ.

സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവിന്റെ മരണം ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവിച്ചത്. കുറച്ചുദിവസങ്ങളായി അസുഖബാധിതനായിരുന്ന അദ്ദേഹത്തെ ആഴ്ചകൾക്ക് മുൻപ് ലക്നൗവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനെത്തുടർന്ന് ആശുപത്രി വിട്ടിരുന്നെങ്കിലും ബുധനാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണകാരണം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.

ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും പ്രതീക് യാദവ് സജീവ രാഷ്ട്രീയത്തിൽ നിന്ന് എപ്പോഴും വിട്ടുനിൽക്കുകയായിരുന്നു. യുകെയിലെ ലീഡ്സ് സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം ലക്നൗവിൽ ‘ദി ഫിറ്റ്നസ് പ്ലാനറ്റ്’ എന്ന പേരിൽ സ്വന്തമായി ഒരു ജിം നടത്തിവരികയായിരുന്നു. ഫിറ്റ്നസ് മേഖലയിലെ പ്രവർത്തനങ്ങൾ കൂടാതെ സാമൂഹിക സേവന രംഗത്തും അദ്ദേഹം തൽപരനായിരുന്നു; പ്രത്യേകിച്ചും തെരുവുനായ്ക്കളുടെ സംരക്ഷണം, ചികിത്സ എന്നിവയ്ക്കായി പ്രവർത്തിക്കുന്ന ‘ജീവ് ആശ്രയം’ എന്ന സംഘടനയിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു.

You might also like

ബാങ്കോക്കിലെ ബാറിൽ തീപിടിത്തം: 27 മരണം, 22 പേർ ഗുരുതരാവസ്ഥയിൽ

അഡ്വാൻസ്ഡ് വർക്കേഴ്സ് ബെനിഫിറ്റ് വിതരണം ജൂലൈ 10 മുതൽ

ബെംഗളൂരുവിൽ ക്രൂരത: പിതാവ് കുഞ്ഞിനെ നിലത്തെറിഞ്ഞു കൊലപ്പെടുത്തി

കാനഡയിൽ ബീഫ് വാങ്ങിയവർ ശ്രദ്ധിക്കുക; നഷ്ടപരിഹാരം ഉടൻ

ഇരട്ടഗോളുമായി ജൂഡ് ബെല്ലിങ്‌ഹാം: നോർവേയെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ

സ്വർണ്ണം, ഓഹരി, ഓപ്ഷൻസ് ട്രേഡിങ്: സംശയങ്ങളും വിദഗ്ധ മറുപടികളും

Top Picks for You
Top Picks for You