newsroom@amcainnews.com

ജാഗ്രത! കാനഡ സെൻസസ് ഫോം പൂരിപ്പിക്കാൻ വൈകിയാൽ പിഴ; ഇന്ന് ‘റഫറൻസ് ദിനം

ഓട്ടവ: കാനഡയിലെ ജനസംഖ്യാ കണക്കെടുപ്പിന്റെ  ഭാഗമായി ചോദ്യാവലികൾ സമർപ്പിക്കേണ്ട ദിനമാണ് മെയ് 12 ചൊവ്വാഴ്ച. ഇത് ഒരു കർശനമായ അവസാന തീയതിയല്ലെങ്കിലും, വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ട ‘റഫറൻസ് ദിനമായി’ ആയാണ്‌  സ്റ്റാറ്റിസ്റ്റിക്സ് കാനഡ വിലയിരുത്തുന്നത്‌. കാനഡയിൽ താമസിക്കുന്ന എല്ലാവരും സെൻസസ് ഫോം പൂരിപ്പിക്കുന്നത് നിയമപരമായി നിർബന്ധമാണ്. ഇത് ലംഘിക്കുന്നവർക്ക് 500 ഡോളർ വരെ പിഴ ലഭിക്കാൻ സാധ്യതയുണ്ട്. മെയ് 12-നകം ഫോം സമർപ്പിക്കാത്തവരെ ഫോണിലൂടെയോ തപാലിലൂടെയോ ബന്ധപ്പെടും. ജൂലൈ പകുതിയോടെയും മറുപടി നൽകാത്തവരുടെ വീടുകളിൽ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ടെത്തും.

75% വീടുകളിലും ഷോർട്ട് ഫോം നൽകിയാൽ മതി. വയസ്സ്, ലിംഗഭേദം, ഭാഷ തുടങ്ങിയ അടിസ്ഥാന വിവരങ്ങളാണ് ഇതിൽ ശേഖരിക്കുന്നത്. 25% വീടുകളിൽ ലഭിക്കുന്ന  ലോംഗ് ഫോമിൽ തൊഴിൽ, വിദ്യാഭ്യാസം, മതം, വംശീയത തുടങ്ങിയ കൂടുതൽ വിവരങ്ങൾ ആവശ്യമാണ്. കനേഡിയൻ ഗവൺമെന്റ് ഭാവിയിലേക്കുള്ള വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് ഈ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ്. പുതിയ സ്കൂളുകൾ, ആശുപത്രികൾ, പാർപ്പിട സമുച്ചയങ്ങൾ എന്നിവ എവിടെ നിർമ്മിക്കണം, പൊതുഗതാഗതം, പോലീസ് സേവനം, ശിശുക്ഷേമ പദ്ധതികൾ എന്നിവ എവിടെ ശക്തിപ്പെടുത്തണം എന്നിങ്ങനെയുള്ള അഭിപ്രായങ്ങൾ ശേഖരിക്കും. കാർഷിക സെൻസസ് വഴി രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും കാർഷിക സാമ്പത്തികാവസ്ഥയും ഇതോ‌ടൊപ്പം വിലയിരുത്തും,

സെൻസസ് ഫോമുകൾ ഇംഗ്ലീഷിലും ഫ്രഞ്ചിലും മാത്രമേ ലഭ്യമാകൂ എങ്കിലും, ഇതര ഭാഷകൾ സംസാരിക്കുന്നവർക്ക് സഹായത്തിനായി സെൻസസ് ഹെൽപ്പ് ലൈനിൽ വിളിക്കാവുന്നതാണ്. 13 വിദേശ ഭാഷകളിലും 15 തദ്ദേശീയ ഭാഷകളിലും ചോദ്യാവലിയുടെ പരിഭാഷ റഫറൻസിനായി ഓൺലൈനിൽ ലഭ്യമാണ്. പക്ഷേ, അന്തിമ മറുപടികൾ ഇംഗ്ലീഷിലോ ഫ്രഞ്ചിലോ തന്നെ നൽകണം. കാഴ്ചയ്ക്കോ കേൾവിക്കോ പരിമിതിയുള്ളവർക്ക് ആംഗ്യഭാഷയോ മറ്റ് ഇലക്ട്രോണിക് രീതികളോ ഉപയോഗിച്ച് വിവരങ്ങൾ കൈമാറാനുള്ള സൗകര്യവും സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഒരുക്കിയിട്ടുണ്ട്.

You might also like
Cancer drug price control: New central move will not benefit patients

കാൻസർ മരുന്ന് വിലനിയന്ത്രണം: പുതിയ കേന്ദ്ര നീക്കം രോഗികൾക്ക് പ്രയോജനം ചെയ്യില്ല

Upcoming Elections Spark Political Disputes and Heated Debates

വരാനിരുന്ന തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ തർക്കങ്ങൾക്കും ചൂടേറിയ സംവാദങ്ങൾക്കും തിരികൊളുത്തുന്നു

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

‘Isaias’ Intensifies Across the US; El Niño Offers Little Relief as Oil Prices Jump and Markets Tumble

ഐസയാസ്’ യുഎസിൽ കൂടുതൽ ശക്തമാകുന്നു; എൽ-നിനോയ്ക്ക് കാര്യമായ തടയാനാകാതെ വന്നതോടെ എണ്ണവില കുതിച്ചുയർന്നു, വിപണികൾ ഇടിഞ്ഞു

കിസ്റ്റ പൈക്ക് രോഗമുക്തിയിലേക്ക്: ആരോഗ്യനിലയില്‍ പുരോഗതി

ലിസ്റ്റീരിയ അണുബാധ: ക്യുബെക്കിൽ സ്മോക്ക്ഡ് കുക്ക്ഡ് ഹാം തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You