newsroom@amcainnews.com

കേരളത്തിൽ ത്രികോണപ്പയറ്റ്

കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ഹൈക്കമാൻഡ് അടിയന്തര ഇടപെടൽ ആരംഭിച്ചു. സ്ഥാനത്തിനായി അവകാശവാദമുന്നയിക്കുന്ന വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ ഹൈക്കമാൻഡിന്റെ വിളിയനുസരിച്ച് ഇന്നലെ അർധരാത്രിയോടെ ഡൽഹിയിലെത്തി. മൂന്ന് നേതാക്കളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നത് കേന്ദ്ര നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. തീരുമാനം നീണ്ടുപോകുന്നത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ ദോഷകരമായി ബാധിക്കുമെന്ന് നിരീക്ഷകർ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അറിയിച്ചതോടെയാണ് നീക്കങ്ങൾ വേഗത്തിലായത്. ഇന്ന് വൈകിട്ടോ നാളെയോ ആയി ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന. കേരളം ഉറ്റുനോക്കുന്ന ഈ നിർണായക ചർച്ചകൾക്ക് ഡൽഹി ഇപ്പോൾ വേദിയാവുകയാണ്.

നിരീക്ഷകരായ മുകൂൾ വാസിക്കും അജയ് മാക്കനും എം എൽഎമാരുമായും ഘടകകക്ഷി നേതാക്കളുമായും സംസാരിച്ചു തയാറാക്കിയ റിപ്പോർട്ട് ഖർഗെയ്ക്കു കൈമാറിയിട്ടുണ്ട്. നിയമസ ഭാകക്ഷിയിലെ പിന്തുണ കെ.സി. വേണുഗോപാലിനും ഘടകകക്ഷി കളുടെ പിന്തുണ വി.ഡി. സതീശനും അനുകൂലമാണ്. സീനിയോറി റ്റിയാണ് രമേശിന് അനുകൂലമാകുന്ന ഘടകം. സതീശനു വേണ്ടി കേരളത്തിലുയരുന്ന പൊതുവികാരവും പ്രകടനങ്ങളും സ്ഥിതി ദുഷ്കരമാക്കുകയാണെന്നും എത്രയും പെട്ടെന്നു തീരുമാനം എടുക്കണമെന്നുമാണ് നിരീക്ഷകർ ഖർഗെയോടു സൂചിപ്പിച്ചത്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യമായതിനാൽ ഘടകകക്ഷികളുടെ അഭിപ്രായം റിപ്പോർട്ടിന്റെ ഭാഗമാക്കിയിട്ടില്ലെന്നു അജയ് മാക്കൻ പറഞ്ഞു. അപ്പോഴും മുസ്ലീം ലീഗിന്റെ അടക്കം അഭിപ്രായം ഖർഗെയെ ധരിപ്പിച്ചിട്ടുണ്ട്. നേതാക്കളുമായുള്ള കൂടി ക്കാഴ്‌ചയ്ക്കു ശേഷം, ഖർഗെയും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുടെ അഭിപ്രായം കൂടി തേടും, അതിനു ശേഷമേ പ്രഖ്യാപനമുണ്ടാകു. ഇന്നലെ ഖർഗെയുടെ വസതിയിൽ നിരീക്ഷകരുമായി നടന്ന കൂടിയാലോചനയിൽ രാഹുൽ പങ്കാളിയായിരുന്നില്ല.

കേരള കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകൾ മുറുകുന്നതിനിടെ, നേതൃത്വത്തിന്റെ കർശന നിർദ്ദേശം തള്ളി അണികൾ തെരുവിലിറങ്ങുന്നു. നേതാക്കൾക്കായി പ്രകടനങ്ങളോ മുദ്രാവാക്യങ്ങളോ പാടില്ലെന്ന കെപിസിസി പ്രസിഡന്റിന്റെ ഔദ്യോഗിക വിലക്ക് നിലനിൽക്കെയാണ് വി.ഡി. സതീശനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ പ്രകടനങ്ങൾ നടത്തിയത്.

നേതാക്കൾക്കിടയിലെ ചേരിതിരിവ് പരസ്യമാകുന്ന രീതിയിലുള്ള പ്രകടനങ്ങളിൽ നിന്നും ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിൽ നിന്നും പ്രവർത്തകർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശൻ തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇത് പാർട്ടിക്കും മുന്നണിക്കും ഒരുപോലെ സന്തോഷവും അഭിമാനവും നൽകുന്ന നിമിഷമാണെന്നും, എന്നാൽ പ്രസ്ഥാനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു നീക്കവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ, കെപിസിസി പ്രസിഡന്റിന്റെ കർശന നിർദ്ദേശങ്ങൾ അവഗണിച്ച് അണികൾ തെരുവിലിറങ്ങുന്നത് കോൺഗ്രസിൽ വലിയ അച്ചടക്ക പ്രതിസന്ധിക്ക് കാരണമാകുന്നു. നേതാക്കൾക്കായി പ്രകടനങ്ങൾ പാടില്ലെന്ന വിലക്ക് നിലനിൽക്കെ തന്നെ, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വി.ഡി. സതീശനായി മുദ്രാവാക്യങ്ങൾ ഉയർന്നത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ അണികളോട് ശാന്തരാകാൻ സതീശൻ തന്നെ നേരിട്ട് അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും, പ്രവർത്തകരുടെ ആവേശം നിയന്ത്രിക്കാനാവാതെ പാർട്ടി നേതൃത്വം പാടുപെടുകയാണ്. മുഖ്യമന്ത്രി പദത്തിനായുള്ള പോര് അണികൾ ഏറ്റെടുത്തതോടെ, പാർട്ടിക്കുള്ളിൽ പ്രകടമാകുന്ന ഈ പരസ്യമായ അച്ചടക്കലംഘനം ഹൈക്കമാൻഡിനും വലിയ തലവേദനയായി മാറിയിട്ടുണ്ട്.

You might also like
Infant burned to death after being placed in an oven instead of a crib: Mother sentenced to 13 years in prison

കുഞ്ഞിനെ ഓവനിൽ വെച്ച് പൊള്ളലേൽപ്പിച്ചു കൊലപ്പെടുത്തി: അമ്മയ്ക്ക് 13 വർഷം തടവ്

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രത്തില്‍ തകരാര്‍: യുഎസില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി

Brazil - India Football Match: Kochi Metro with special services

ബ്രസീൽ – ഇന്ത്യ ഫുട്ബോൾ മത്സരം: കാണികൾക്കായി പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ

Baji Odamveli's book 'American Malayali Ezhuthineyum Ezhuthukare Ariyam' will be released on September 26.

ബാജി ഓടംവേലിയുടെ ‘അമേരിക്കൻ മലയാളി എഴുത്തിനെയും എഴുത്തുകാരെ അറിയാം’ പുസ്തകം സെപ്റ്റംബർ 26-ന് പ്രകാശനം ചെയ്യും

Judge position for cash; Critics raise 'shakedown' allegations against Democratic leaders

പണം കൊടുത്താൽ ജഡ്ജി പദവി; ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെ ‘ഷേക്ക്ഡൗൺ’ ആരോപണവുമായി വിമർശകർ

Housing Announcement in Ottawa: Prominent figures to attend

ഓട്ടവയിൽ ഭവന നിർമ്മാണ പ്രഖ്യാപനം: പ്രമുഖ വ്യക്തികൾ പങ്കെടുക്കും

Top Picks for You
Top Picks for You