newsroom@amcainnews.com

മധുരിക്കുന്ന ഓർമ്മകളുമായി ഒരു സംഗീത വിരുന്ന്: “ഈ മനോഹര തീരം” എഡ്മണ്ടനിൽ

എഡ്മന്റൺ: പ്രവാസലോകത്തെ മലയാളികൾക്കായി ഗൃഹാതുരത്വം ഉണർത്തുന്ന ഒരു മഹാസംഗമം ഒരുങ്ങുന്നു. എഡ്മന്റൺ സെന്റ് ജേക്കബ്സ് സിറിയക് ഓർത്തഡോക്സ് ചർച്ചിന്റെ നേതൃത്വത്തിൽ ജൂൺ 19, 20 തീയതികളിൽ “ഈ മനോഹര തീരം” എന്ന പേരിൽ സംഗീത-ഭക്ഷണ-സിനിമാ വിരുന്ന് സംഘടിപ്പിക്കുന്നു. പ്ലെസന്റ് വ്യൂ കമ്മ്യൂണിറ്റി ലീഗ് (Pleasantview Community League) ഹാളിൽ വെച്ചാണ് ഈ രണ്ട് ദിവസത്തെ പരിപാടി നടക്കുന്നത്.


സംഗീതവും സിനിമയും
70, 80, 90 കാലഘട്ടങ്ങളിലെ മലയാളികളുടെ പ്രിയപ്പെട്ട നിത്യഹരിത ഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാനമേളയാണ് പരിപാടിയുടെ പ്രധാന ആകർഷണം. കൂടാതെ “കൈരളി ടാക്കീസ്” അവതരിപ്പിക്കുന്ന സിനിമാ പ്രദർശനവും ഉണ്ടായിരിക്കും.

ജൂൺ 19 വെള്ളി (2:00 PM – 9:00 PM):സിനിമാ പ്രദർശനവും സാമ്പിൾ തട്ടുകടയും.


തനി നാടൻ രുചിക്കൂട്ടുകളുമായി ‘തട്ടുകട’
നാട്ടിലെ തട്ടുകടകളെ അനുസ്മരിപ്പിക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണശാലയാണ് മറ്റൊരു പ്രത്യേകത: ബീഫ് കോംബോ: പൊറോട്ട, എണ്ണ പത്തിരി, ബോളി എന്നിവയോടൊപ്പം സ്വാദിഷ്ടമായ ബീഫ് വിഭവങ്ങൾ. ദോശ വൈവിധ്യങ്ങൾ:തട്ടുദോശ, മസാല ദോശ മുതൽ കുട്ടികൾക്കായി ചോക്ലേറ്റ് ദോശ വരെ. നാടൻ പലഹാരങ്ങൾ: സമോവർ ചായയ്‌ക്കൊപ്പം കട്‌ലറ്റ്, പരിപ്പുവട, അച്ചപ്പം, പഴംപൊരി, ഉന്നക്കായ എന്നിവ. മധുരവും കുളിർമയും: തിരുവനന്തപുരം ബോളി-അടപ്രഥമൻ കോംബോ, കുലുക്കി സർബത്ത്, പലതരം ഐസ്ക്രീമുകൾ.

ജൂൺ 20 ശനി (10:00 AM – 10:00 PM):സാംസ്കാരിക പരിപാടികളും വിഭവസമൃദ്ധമായ തട്ടുകടയും.

വൈകുന്നേരം 6:00 മുതൽ 8:30 വരെ മുഖ്യ ആകർഷണമായ ഗാനമേള നടക്കും. 10 ഡോളർ നിരക്കിലുള്ള ലക്കി ഡ്രോ വഴി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. ഇത് ഒരു സാമ്പിൾ മാത്രമാണെന്നും കൂടുതൽ സർപ്രൈസ് ഐറ്റങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്നും സംഘാടകർ അറിയിച്ചു. എഡ്മന്റണിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഈ ഗൃഹാതുര സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സെന്റ് ജേക്കബ്സ് സിറിയക് ഓർത്തഡോക്സ് ചർച്ച് ഭാരവാഹികൾ അറിയിച്ചു.

സ്ഥലം:ST. JACOB’S SYRIAC ORTHODOX CHURCH, EDMONTON.

തീയതി: 2026 ജൂൺ 19, 20.

You might also like
Gas prices up slightly in Nova Scotia, New Brunswick

നൊവാ സ്കോഷയിലും ന്യൂ ബ്രൺസ്വിക്കിലും പെട്രോൾ വിലയിൽ ചെറിയ വർധനവ്

വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു

Shocking Incident in Texas: Woman Arrested for Attempted Murder of Family

ടെക്സസിൽ ഞെട്ടടിക്കുന്ന സംഭവം: കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ

കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

GST arrest powers dropped, prosecution threshold raised in key reform

ജി.എസ്.ടി അറസ്റ്റ് അധികാരങ്ങൾ ഒഴിവാക്കി, നിർണായക പരിഷ്കരണത്തിൽ പ്രോസിക്യൂഷൻ പരിധി ഉയർത്തി

യുഎസ് ഗ്രീന്‍ കാര്‍ഡ് വിലക്ക്: ഇന്ത്യന്‍ ഐടി കമ്പനികളുടെ അപേക്ഷകളില്‍ വന്‍ ഇടിവ്

Top Picks for You
Top Picks for You