newsroom@amcainnews.com

വീടുകൾ വാങ്ങുന്നവർക്ക് ആശ്വാസമായി ഫോർഡ് സർക്കാർ; പുതിയ വീടുകൾക്ക് എച്ച്.എസ്.ടി ഇളവ്

ഒന്റാരിയോയിൽ പുതിയ വീടുകൾ വാങ്ങുന്നവർക്ക് വലിയ ആശ്വാസമേകുന്ന പ്രഖ്യാപനവുമായി പ്രവിശ്യാ സർക്കാർ. ഫെഡറൽ സർക്കാരുമായി സഹകരിച്ച് പുതിയ വീടുകളുടെ ഹാർമോണൈസ്ഡ് സെയിൽസ് ടാക്‌സിൽ (HST) 13 ശതമാനം ഇളവ് നൽകാനാണ് പദ്ധതിയിടുന്നത്. നിലവിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ ആനുകൂല്യം, ഇനി മുതൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ പുതിയ വീട് വാങ്ങുന്നവർക്കും ലഭ്യമാകും. 2026 ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെയുള്ള ഒരു വർഷത്തേക്കാണ് ഈ താൽക്കാലിക ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ പദ്ധതി പ്രകാരം 10 ലക്ഷം ഡോളറോ അതിൽ താഴെയോ വിലയുള്ള വീടുകൾവാങ്ങുന്നവർക്ക് പരമാവധി 1,30,000 ഡോളർ വരെ നികുതിയിളവ് ലഭിക്കും.15 ലക്ഷം ഡോളർ വരെയുള്ള വീടുകൾക്കും ഉയർന്ന തോതിലുള്ള ആനുകൂല്യം ലഭ്യമാകുമെങ്കിലും, അതിന് മുകളിലുള്ള വീടുകൾക്ക് ഇളവ് ആനുപാതികമായി കുറയും. വ്യാഴാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചു.

ഏകദേശം 220 കോടി ഡോളറിന്റെ സംയുക്ത നികുതി ഇളവാണ് ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. ഈ നീക്കത്തിലൂടെ 2027-ഓടെ എണ്ണായിരത്തോളം പുതിയ വീടുകളുടെ നിർമ്മാണം അധികമായി ആരംഭിക്കാനും ഇരുപതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് ഫോർഡ് സർക്കാർ പ്രതീക്ഷിക്കുന്നു.

You might also like

ഒട്ടാവയിൽ പെട്രോൾ വില കുതിക്കുന്നു; ഈ ആഴ്ച വീണ്ടും വില വർദ്ധിക്കുമെന്ന് സൂചന

മെഡിക്കൽ സപ്ലൈയർ സ്ഥാപനത്തിൽ ആർ.സി.എം.പി റെയ്ഡ്; എ.എച്ച്.എസ് കരാർ വിവാദത്തിൽ അന്വേഷണം കടുക്കുന്നു

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

അപ്രതീക്ഷിതമായെത്തിയ ശക്തമായ മഞ്ഞുവീഴ്ചയിൽ ഉലഞ്ഞ് കാൽഗറി; അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്

ബിസി വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവ്; കാഴ്ച മറച്ച മൂടൽമഞ്ഞും പരിമിതമായ പരിശീലനവും; അന്വേഷണ ഫലം പുറത്ത്

ഉ​ദ്യോ​ഗസ്ഥരുടെ കുറവ്; RCMP പ്രതിസന്ധിയിൽ

Top Picks for You
Top Picks for You