newsroom@amcainnews.com

ഉ​ദ്യോ​ഗസ്ഥരുടെ കുറവ്; RCMP പ്രതിസന്ധിയിൽ

നിയമനത്തിലെ പിഴവുകൾ കാരണം ആർസിഎംപിയിൽ ഉദ്യോഗസ്ഥ ക്ഷാമം വർധിച്ചുവരികയാണെന്ന് ഫെഡറൽ ഓഡിറ്റ് റിപ്പോർട്ട്. ആവശ്യമായ ഉദ്യോഗസ്ഥരുടെ എണ്ണം കണക്കാക്കുന്നതിൽ സേനയ്ക്ക് തെറ്റുപറ്റിയെന്നും, ഇത് നിലവിലുള്ള ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂട്ടാനും മാനസിക സമ്മർദ്ദത്തിന് കാരണമായെന്നും ഓഡിറ്റർ ജനറൽ കാരെൻ ഹോഗൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഏകദേശം 3,400 ഉദ്യോഗസ്ഥരുടെ കുറവാണ് സേനയിലുള്ളത്.

അമിതമായ ബ്യൂറോക്രാറ്റിക് കാലതാമസം കാരണം അപേക്ഷകരുടെ നിയമനം വൈകുന്നത് പരിശീലന ക്ലാസുകളെപ്പോലും ബാധിച്ചിട്ടുണ്ട്. ആവശ്യത്തിന് ആളുകളില്ലാത്തതിനാൽ പല ട്രെയിനിങ് ബാച്ചുകളും റദ്ദാക്കേണ്ടി വന്നു. 2023-ൽ കൊണ്ടുവന്ന നയമാറ്റം അനുസരിച്ച് പുതിയ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ആദ്യ നിയമന സ്ഥലം തിരഞ്ഞെടുക്കാൻ അനുവാദം നൽകിയിരുന്നു. ഇത് അപേക്ഷകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാക്കിയെങ്കിലും രാജ്യത്തുടനീളം ഉദ്യോ​ഗസ്ഥ ക്ഷാമം കൂട്ടാൻ ഇത് കാരണമായി.

തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മാത്രം ആളുകൾ കൂടുകയും മറ്റ് ഒൻപത് പ്രവിശ്യകളിൽ ഒഴിവുകൾ 7 ശതമാനത്തിന് മുകളിലാവുകയും ചെയ്തതോടെ ഈ ‘ഫ്ലെക്സിബിൾ പോസ്റ്റിങ് ‘ നയം പിൻവലിക്കാൻ സേന നിർബന്ധിതരായി. നിലവിൽ കാനഡയിലുടനീളം സേനയുടെ പ്രവർത്തനം സുഗമമാക്കാൻ അടിയന്തരമായ നിയമന നടപടികൾ ആവശ്യമാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു.

You might also like
AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

Learn Power BI for a high-paying career

ഉയർന്ന ശമ്പളമുള്ള കരിയറിനായി പവർ ബിഐ പഠിക്കാം

Canada says Philippines, ASEAN trade talks 90% complete, eyes November finish

കാനഡ-ഫിലിപ്പീൻസ്, ആസിയാൻ വ്യാപാര ചർച്ചകൾ 90 ശതമാനവും പൂർത്തിയായി; നവംബറോടെ കരാർ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നു

Canada can complete trade talks with India by the end of the year

വർഷാവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പൂർത്തിയാക്കാൻ കഴിയുമെന്ന് കാനഡ

The controversial sexual harassment case in Tamil Nadu

തമിഴ്നാട്ടിലെ വിവാദമായ ലൈംഗിക പീഡനക്കേസ്

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാം ഘട്ട ചർച്ച ഒക്ടോബർ 5 മുതൽ

Top Picks for You
Top Picks for You