newsroom@amcainnews.com

രാജ്യാന്തര വിദ്യാർത്ഥികൾക്കായി IYC നെറ്റ്‌വര്‍ക്കിങ് സംഗമം മാർച്ച് 20 ന്

കാനഡയിലുളള രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കും പുതുതായി എത്തിയവര്‍ക്കും ആവശ്യമായ പിന്തുണയും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിനായി ടൊറൻ്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക നെറ്റ്‌വര്‍ക്കിങ് സംഗമം സംഘടിപ്പിക്കുന്നു. ഇന്‍റര്‍നാഷണല്‍ യൂത്ത് കാനഡയുടെ (IYC) സഹകരണത്തോടെ മാര്‍ച്ച് 20 വെള്ളിയാഴ്ച ഇന്ത്യന്‍ കോണ്‍സുലേറ്റിലാണ് പരിപാടി നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും പുതിയ കുടിയേറ്റക്കാര്‍ക്കും കോണ്‍സുലര്‍ സേവനങ്ങളെക്കുറിച്ചും ക്ഷേമപദ്ധതികളെക്കുറിച്ചും നേരിട്ട് മനസ്സിലാക്കാനും കമ്മ്യൂണിറ്റി നേതാക്കളുമായി ബന്ധം സ്ഥാപിക്കാനും ഈ വേദി അവസരമൊരുക്കും. വൈകുന്നേരം 6:30-നാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത്.

ടൊറൻ്റോയിലെ ആക്ടിങ് കോണ്‍സില്‍ ജനറല്‍ കപിധ്വജ സിങ് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും. കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍സുലേറ്റ് നല്‍കുന്ന സഹായങ്ങളെക്കുറിച്ചും പിന്തുണയെക്കുറിച്ചും അദ്ദേഹം വിശദീകരിക്കും. തുടര്‍ന്ന് നടക്കുന്ന ചോദ്യോത്തര വേളയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ആശങ്കകളും സംശയങ്ങളും നേരിട്ട് ഉദ്യോഗസ്ഥരോട് ചോദിക്കാവുന്നതാണ്. കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സല്‍ ഗിരീഷ് കുമാര്‍ ജുനേജ, അസിസ്റ്റൻ്റ് അറ്റാഷേ അഭിഷേക് രഞ്ജന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

ഇന്‍റര്‍നാഷണല്‍ യൂത്ത് കാനഡ പ്രസിഡൻ്റ് ജെറിന്‍ രാജ് സംഘടനയുടെ വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിക്കും. കാനഡയിൽ പുതുതായി എത്തിയവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഹിമാന്‍ഷി ജെയിന്‍ അവതരിപ്പിക്കുന്ന ബോധവല്‍ക്കരണ സ്‌കിറ്റും പരിപാടിയുടെ ഭാഗമായി ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കും പുതിയ കുടിയേറ്റക്കാര്‍ക്കും പരസ്പരം ബന്ധപ്പെടാനും പിന്തുണ തേടാനും ഈ വേദി വലിയ സഹായമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് info@internationalyouth.ca എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ക്ക് www.internationalyouth.ca എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

You might also like

ആധാർ, വോട്ടർ ഐഡി, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ പൗരത്വത്തിന് തെളിവല്ല: കൊൽക്കത്ത ഹൈക്കോടതി

Crucial Changes in Stock Market Closing Time and Closing Price Determination

ഓഹരി വിപണിയിൽ ക്ലോസിങ് സമയത്തിലും ക്ലോസിങ് വില നിർണയത്തിലും നിർണായക മാറ്റങ്ങൾ

Heavy Rain in New York City: Flash Flood Warning Issued

ന്യൂയോർക്ക് സിറ്റിയിൽ കനത്ത മഴ: പെട്ടെന്നുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പ് (Flash Flood Warning) പുറപ്പെടുവിച്ചു

ബ്രിട്ടീഷ് കൊളംബിയ പിയർ ലേക്ക് കാട്ടുതീ: നൂറിലധികം കെട്ടിടങ്ങൾ കത്തിനശിച്ചു

Banking Service Charges Surge: Heavy Financial Burden on Customers

ബാങ്കിങ് സേവന നിരക്കുകൾ കുത്തനെ കൂട്ടുന്നു: ഉപഭോക്താക്കൾക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത

ബാങ്ക് ഓഫ് കാനഡയിൽ ഭിന്നത: സാമ്പത്തിക വീണ്ടെടുപ്പ് നിലനിൽക്കുമോയെന്നതിൽ അനിശ്ചിതത്വം

Top Picks for You
Top Picks for You