newsroom@amcainnews.com

നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 19 മരണം

നേപ്പാളിൽ ബസ് മലയോര പാതയിൽ നിന്ന് മറിഞ്ഞ് 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പൊഖാറയിൽ നിന്ന് തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് തിങ്കളാഴ്ച പുലർച്ചെ പൃഥ്വി ഹൈവേയിൽ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് മലഞ്ചെരിവിൽ നിന്ന് തൃശൂലി നദിക്കരയിലേക്കാണ് വീണത്. അപകടസമയത്ത് നാൽപ്പതിലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു.

മരിച്ചവരിൽ 24 വയസ്സുള്ള ബ്രിട്ടിഷ് പൗരനും ഉൾപ്പെടുന്നുണ്ടെന്ന് ധാഡിങ് ജില്ലാ പൊലീസ് അറിയിച്ചു. 25 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ചൈനീസ് പൗരനും ന്യൂസിലൻഡ് സ്വദേശിനിയായ യുവതിയും ഉൾപ്പെടുന്നു. ഇവരെ കാഠ്മണ്ഡുവിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ തകർന്ന ബസിനുള്ളിൽ നിന്നാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.

2024-ൽ ഇതേ നദിയിലേക്ക് രണ്ട് ബസുകൾ മറിഞ്ഞ് 65 പേരെ കാണാതായിരുന്നു. വേഗത്തിൽ ഒഴുകുന്ന മലയോര നദിയായതിനാൽ തിരച്ചിൽ ദുഷ്കരമായാരിക്കുമെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

You might also like

വേനൽക്കാല യാത്രകൾക്ക് കാനഡക്കാർ വിടപറയുന്നു; റോഡ് ട്രിപ്പുകൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായി സാധാരണക്കാർ

ആൽബർട്ടയെ വേർപെടുത്തണമെന്ന ആവശ്യം: ഹിതപരിശോധനാ ഹർജി ഇന്ന് സമർപ്പിക്കും

കാനഡയിൽ ഇന്ധനവില കുതിക്കുന്നു; 2026-ൽ ശരാശരി ഉപഭോക്താവിന് 1600 ഡോളറിന്റെ അധികബാധ്യതയുണ്ടാകുമെന്ന് റിപ്പോർട്ട്

അമേരിക്കയിൽ ഗർഭച്ഛിദ്ര ഗുളികകളുടെ വിതരണത്തിന് നിയന്ത്രണം; തപാൽ വഴിയുള്ള കുറിപ്പടികൾക്ക് കോടതി വിലക്ക്

തൊഴിൽക്ഷാമം പരിഹരിക്കാൻ 6 ബില്യൺ ഡോളറിന്റെ വൻപദ്ധതി; പ്രതീക്ഷയോടെ കനേഡിയൻ വിദ്യാർത്ഥികൾ

ടൊറന്റോ റാപ്‌റ്റേഴ്സിന്റെ ഐതിഹാസിക വിജയം; ആവേശകരമായ ഓവർടൈമിൽ ക്ലീവ്‌ലാൻഡ് കാവലിയേഴ്‌സിനെ വീഴ്ത്തി റാപ്‌റ്റേഴ്സ് ഏഴാം പോരാട്ടത്തിന്

Top Picks for You
Top Picks for You