newsroom@amcainnews.com

ആൽബർട്ട ഇമി​ഗ്രേഷൻ 2026: ആരോഗ്യ-സാങ്കേതികവിദ്യ മേഖലയിലുള്ളവർക്ക് മുൻഗണന

കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷ നൽകിക്കൊണ്ട് ആൽബർട്ട തങ്ങളുടെ 2026-ലെ ഇമിഗ്രേഷൻ നയങ്ങൾ പ്രഖ്യാപിച്ചു. ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) വഴി ഈ വർഷം 6,403 പേർക്ക് ഇൻവിറ്റേഷൻ നൽകും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോമിനേഷൻ ക്വാട്ടയിൽ ഏകദേശം 31 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ജനുവരി 13 വരെ 111 അപേക്ഷകർക്ക് പ്രവിശ്യ ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

ആൽബർട്ടയിലെ തൊഴിൽ വിപണിയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആറ് പ്രധാന മേഖലകളിലെ അപേക്ഷകർക്ക് മുൻഗണന നൽകിയാണ് ഇത്തവണ നറുക്കെടുപ്പുകൾ നടക്കുക. ആരോഗ്യമേഖല, സാങ്കേതികവിദ്യ, നിർമ്മാണ മേഖല, ഏവിയേഷൻ, കൃഷി, മാനുഫാക്ചറിംഗ് എന്നീ മേഖലകളിൽ നിന്നുള്ള അപേക്ഷകർക്ക് പ്രത്യേക പരിഗണന നൽകും. ആകെ അനുവദിച്ചിട്ടുള്ള 6,403 നോമിനേഷൻ ക്വാട്ടയിൽ ഭൂരിഭാഗവും ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീം വഴിയായിരിക്കും വിതരണം ചെയ്യുക. ഏകദേശം 3,425 സീറ്റുകൾ ഈ വിഭാഗത്തിനായി മാറ്റിവെച്ചിട്ടുണ്ട്. ഗ്രാമീണ മേഖലകളിൽ ജോലി വാഗ്ദാനം ഉള്ളവർക്കായി റൂറൽ റിന്യൂവൽ സ്ട്രീമിൽ 1,000 സീറ്റുകളും ടെക് ജീവനക്കാർക്കായി ആക്‌സിലറേറ്റഡ് ടെക് പാത്ത്‌വേയിൽ 600 സീറ്റുകളും നീക്കിവെച്ചിരിക്കുന്നു. കൂടാതെ ആരോഗ്യ പ്രവർത്തകർക്കായി പ്രത്യേകമായി 500 സീറ്റുകളും ടൂറിസം മേഖലയിലുള്ളവർക്ക് 150 സീറ്റുകളും ലഭ്യമാണ്.

You might also like
Online Luggage Booking System Comes as a Relief to Train Passengers

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി ഓൺലൈൻ ലഗേജ് ബുക്കിങ് സംവിധാനം

Sex Crimes and Financial Fraud: US Submits Request to Extradite Philippine Religious Leader

ലൈംഗികക്കുറ്റങ്ങളും സാമ്പത്തിക തട്ടിപ്പും: ഫിലിപ്പീൻസ് മതനേതാവിനെ വിട്ടുകിട്ടാൻ യു.എസ് അപേക്ഷ നൽകി

കാനഡ പൗരത്വ സർട്ടിഫിക്കറ്റ്: അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ പ്രൊഫഷണലുകൾക്ക് തിരിച്ചടി: എച്ച്-1ബി, എൽ-1 വീസ പുതുക്കലുകൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തി യു എസ്

Rae Bareli Murder Case: Husband and Wife Jointly Strangle Lover to Death

റായ്‌ബറേലി കൊലപാതകക്കേസ്: ഭർത്താവും ഭാര്യയും ചേർന്ന് കാമുകനെ ശ്വാസം മുട്ടിച്ചു കൊന്നു

Glasgow Commonwealth Games Come to a Close: Sports Secretary Adam van Koeverden Pays Tribute to Team Canada

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല: ടീം കാനഡയ്ക്ക് ആദരവുമായി കായിക സെക്രട്ടറി ആദം വാൻ കൂവർഡൻ

Top Picks for You
Top Picks for You