newsroom@amcainnews.com

ജലവിതരണ പൈപ്പ് തകരാർ: കാൽഗറിയിൽ ജലപ്രതിസന്ധി രൂക്ഷം

ജലവിതരണ പൈപ്പ് തകരാറിനെ തുടർന്ന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന സിറ്റിയുടെ കർശന നിർദ്ദേശങ്ങൾ നിലനിൽക്കെ കൽഗറിയിൽ ജലത്തിന്റെ അമിത ഉപയോഗം തുടരുന്നു. സിറ്റിയുടെ കണക്കനുസരിച്ച് വ്യാഴാഴ്ച മാത്രം 50.8 കോടി ലിറ്റർ വെള്ളമാണ് ഉപയോഗിച്ചത്. സുസ്ഥിരമായ നിലനിൽപ്പിന് ആവശ്യമായ 48.5 കോടി ലിറ്റർ എന്ന പരിധിയേക്കാൾ വളരെ കൂടുതലാണിത്. ‘ബിയര്‍സ്‌പോ സൗത്ത് ഫീഡര്‍ മെയിന്‍’ പൈപ്പ് തകർച്ചയെത്തുടർന്ന് ജലവിതരണ ശൃംഖല കടുത്ത സമ്മർദ്ദത്തിലാണെന്നും റെഡ് സോണിൽ തുടരുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും കാൽഗറി എമർജൻസി മാനേജ്‌മെന്റ് ഏജൻസി ചീഫ് സൂ ഹെൻറി മുന്നറിയിപ്പ് നൽകി.

ഗ്ലെൻമോർ ജലശുദ്ധീകരണ പ്ലാന്റ് നിലവിൽ സാധാരണ ഉൽപ്പാദനത്തിന്റെ മൂന്നിരട്ടി വെള്ളം ഉൽപ്പാദനം നടത്തുന്നുണ്ടെങ്കിലും റിസർവോയറിലെ വെള്ളം നിറയുന്നതിനേക്കാൾ വേഗത്തിൽ ശൂന്യമായിക്കൊണ്ടിരിക്കുകയാണെന്ന് ഹെൻറി പറഞ്ഞു. പ്രതിസന്ധി മറികടക്കാൻ ഓരോ കാൽഗറി നിവാസിയും പ്രതിദിനം 30 ലിറ്റർ വെള്ളമെങ്കിലും ലാഭിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

You might also like

വാർഷിക സമയമാറ്റത്തിന് വിട: ഡേലൈറ്റ് സേവിങ് സമയമാറ്റം അവസാനിപ്പിച്ച് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

ഹ്യൂസ്റ്റൺ സെൻ്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്‌സ് പിക്‌നിക്ക് സംഘടിപ്പിച്ചു

David Eby calls October 24 B.C. election, puts U.S. trade tensions at centre of campaign

അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ പ്രചാരണത്തിന്റെ കേന്ദ്രബിന്ദുയാക്കി ഒക്ടോബർ 24-ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ബി.സി. പ്രീമിയർ ഡേവിഡ് എബി

Masinagudi trip: Strict restrictions and entry ban for tourists

മസിനഗുഡി യാത്ര: സഞ്ചാരികൾക്ക് കർശന നിയന്ത്രണങ്ങളും പ്രവേശന വിലക്കും

Husband burns down young woman's house in Kollam following a family dispute

കുടുംബപ്രശ്നത്തെ തുടർന്ന് കൊല്ലത്ത് ഭർത്താവ് യുവതിയുടെ വീട് കത്തിച്ചു

Suicide attempts by crew members on the USS Abraham Lincoln ship

യുഎസ്എസ് ഏബ്രഹാം ലിങ്കൺ കപ്പലിലെ സേനാംഗങ്ങളുടെ ആത്മഹത്യാശ്രമങ്ങൾ

Top Picks for You
Top Picks for You