newsroom@amcainnews.com

കാൽ​ഗറിയിൽ ഇന്ത്യൻ തൊഴിലാളികളെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തു; മറീന ദോശ ആൻഡ് തന്തൂരി ഗ്രിൽ റെസ്റ്റോറൻ്റ് ഉടമകൾക്ക് തടവുശിക്ഷ

കാനഡയിലെ കാൽഗറിയിൽ ഇന്ത്യൻ തൊഴിലാളികളെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത മൂന്ന് റെസ്റ്റോറൻ്റ് ഉടമകൾക്ക് കോടതി തടവുശിക്ഷ വിധിച്ചു. കാൽഗറിയിലെ ‘മറീന ദോശ ആൻഡ് തന്തൂരി ഗ്രിൽ’ ഉടമകളായ മണികണ്ഠൻ കാശിനാഥൻ, ചന്ദ്രമോഹൻ മർജാക്, മേരി റോഷെ എന്നിവർക്കാണ് 90 ദിവസത്തെ തടവുശിക്ഷ ലഭിച്ചത്. 5,000 ഡോളറിന് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് ശിക്ഷ. മൂന്ന് തൊഴിലാളികളിൽ നിന്നായി ഏകദേശം 44,000 ഡോളർ (ഏകദേശം 36 ലക്ഷം രൂപ) ഇവർ തട്ടിയെടുത്തതായി ജസ്റ്റിസ് സാന്ദ്ര മാ കണ്ടെത്തി. തടവുശിക്ഷയ്ക്ക് പുറമെ 18 മാസത്തെ പ്രൊബേഷനും, തട്ടിയെടുത്ത തുക തൊഴിലാളികൾക്ക് തിരികെ നൽകാനും കോടതി ഉത്തരവിട്ടു.

ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ കാനഡയിലേക്ക് എത്തിച്ച ശേഷം സർക്കാർ ഫീസെന്ന വ്യാജേന വലിയ തുക ഇവർ കൈക്കലാക്കുകയായിരുന്നു. ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെൻ്റിനായി 1,000 ഡോളർ മാത്രം ആവശ്യമുള്ളിടത്ത് ഓരോരുത്തരോടും 24,000 ഡോളർ വീതമാണ് ഇവർ ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ഭീഷണിപ്പെടുത്തി പന്ത്രണ്ട് മുതൽ പതിനാല് മണിക്കൂർ വരെ വിശ്രമമില്ലാതെ പണിയെടുപ്പിച്ചു.

തന്നെ ഒരു അടിമയെപ്പോലെയാണ് അവർ കണ്ടതെന്ന് ഇരകളിലൊരാളായ വെങ്കടേശൻ ദുരൈരാജ് കോടതിയിൽ മൊഴി നൽകി. തൊഴിലാളികളെ തങ്ങളുടെ വീടുകളിൽ താമസിപ്പിച്ച് മോശം സാഹചര്യങ്ങളിൽ കഴിയാൻ നിർബന്ധിക്കുകയും അവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തതായി വിചാരണയിൽ തെളിയുകയായിരുന്നു.

You might also like

യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി ഉച്ചകോടി; കനേഡിയൻ പ്രധാനമന്ത്രി അർമേനിയയിലെത്തി

ബോംബ് ഭീഷണി: ടൊറന്റോയിലെ സ്കൂളുകളിൽ സുരക്ഷ ശക്തമാക്കി

തമിഴ്‌നാട് രാഷ്ട്രീയം: രാത്രിയിലെ നാടകീയ നീക്കങ്ങൾ; വിജയ് പാർട്ടിക്ക് ഇന്ന് നിർണായക ദിനം.

പുതിയ നിയമങ്ങളുമായി കാനഡ; നികുതിദായകർക്കും ഫെഡറൽ ജീവനക്കാർക്കും നിർണായകം

ബ്ലൈൻഡ് ഡേറ്റിനായി വിമാനം കയറി; പക്ഷേ യുവതി പ്രണയത്തിലായത് വിമാനത്തിലെ ഫ്ലൈറ്റ് അറ്റൻഡന്റുമായി

കാഴ്ച്ചക്കാരിൽ ആവേശം വാരി വിതറി ഐപിഎൽ 2026

Top Picks for You
Top Picks for You