newsroom@amcainnews.com

കാർബൺ മോണോക്സൈഡ് അലാറം: ഒൻ്റാരിയോയിൽ പുതിയ നിയമം പ്രാബല്യത്തിൽ

കാർബൺ മോണോക്സൈഡ് അലാറങ്ങളുമായി ബന്ധപ്പെട്ട പുതിയ നിയമം ജനുവരി ഒന്നിന് ഒൻ്റാരിയോയിൽ പ്രാബല്യത്തിൽ വന്നു. കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, കൂടുതൽ വീടുകളിലും കെട്ടിടങ്ങളിലും കാർബൺ മോണോക്സൈഡ് അലാറങ്ങൾ സ്ഥാപിക്കണമെന്ന് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ കിടപ്പുമുറികൾക്ക് പുറത്ത് മാത്രം അലാറം മതിയെന്ന നിയമമാണ് ഇതോടെ മാറുന്നത്. മണമോ രുചിയോ നിറമോ ഇല്ലാത്ത മാരകമായ വാതകമായ കാർബൺ മോണോക്സൈഡ് യഥാസമയം തിരിച്ചറിഞ്ഞില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും കാരണമായേക്കാം.

ഇന്ധനം ഉപയോഗിക്കുന്ന ഉപകരണങ്ങളുള്ള വീടുകൾ, ഫർണസുകൾ, അടുപ്പുകൾ, ഫയർപ്ലേസുകൾ എന്നിവയുള്ള വീടുകളിൽ അലാറങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്. വാഹനങ്ങളിൽ നിന്നുള്ള പുക വീടിനുള്ളിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ അറ്റാച്ച്ഡ് ഗാരേജുകളുള്ള വീടുകളിലും അലാറം നിർബന്ധമാണ്. അപ്പാർട്ട്‌മെൻ്റുകൾ, കോണ്ടോകൾ, ഹോട്ടലുകൾ, മോട്ടലുകൾ, റിട്ടയർമെൻ്റ് ഹോമുകൾ എന്നിവയും ഈ നിയമങ്ങൾ പാലിക്കണം.കൃത്യമായ സ്ഥലങ്ങളിൽ അലാറങ്ങൾ സ്ഥാപിക്കേണ്ട ഉത്തരവാദിത്തം ലാൻഡ്‌ലോർഡുകൾക്കും കെട്ടിട ഉടമകൾക്കുമാണ്. ബെഡ്‌റൂമുകൾക്ക് സമീപവും, വാതകം പടരാൻ സാധ്യതയുള്ള കെട്ടിടത്തിൻ്റെ മറ്റ് ഭാഗങ്ങളിലും അലാറങ്ങൾ സ്ഥാപിക്കണം. കാർബൺ മോണോക്സൈഡ് മൂലമുണ്ടാകുന്ന അപകടങ്ങൾ തടയാൻ പുതിയ മാറ്റങ്ങൾ സഹായിക്കുമെന്ന് അധികൃതർ പറയുന്നു . അലാറങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവ ഇടയ്ക്കിടെ പരിശോധിച്ച് നോക്കണമെന്നും ഫയർ ഡിപ്പാർട്ട്‌മെൻ്റെ താമസക്കാരോട് വ്യക്തമാക്കിയിട്ടുണ്ട്.

You might also like
Trump returns to UN at a moment of anxiety about Iran, AI and the future of world body itself

ഇറാൻ, AI, ആഗോള സംഘടനയുടെ ഭാവി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ട്രംപ് യു.എനിൽ തിരിച്ചെത്തുന്നു

Legal immigration to the US in crisis: Report shows new policies creating major impact

യു.എസിലെ നിയമപരമായ കുടിയേറ്റം പ്രതിസന്ധിയിൽ: പുതിയ നയങ്ങൾ വലിയ ആഘാതം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്

B-1 bombers take to the skies; Is the war drum sounding again in West Asia?

ബി-1 ബോംബറുകൾ ആകാശത്തേക്ക്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളമോ?

മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വൻ അഗ്നിബാധ: 18 പേർക്ക് പരുക്ക്

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

Passport rules revised: These changes are now mandatory for children's applications!

പാസ്‌പോർട്ട് നിയമങ്ങൾ പരിഷ്കരിച്ചു: ഇനി കുട്ടികളുടെ അപേക്ഷകളിൽ ഈ മാറ്റങ്ങൾ നിർബന്ധം

Top Picks for You
Top Picks for You