newsroom@amcainnews.com

വ്യാപാര ചർച്ച: കാനഡ തയാറെന്ന് കാർണി

താരിഫ് വെട്ടിക്കുറയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വ്യാപാര ചർച്ച പുനഃരാരംഭിക്കാൻ കാനഡ തയ്യാറാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. ഈ വാരാന്ത്യത്തിൽ ട്രംപ് ചർച്ചകളിൽ ഏർപ്പെടാൻ തയാറാണെങ്കിൽ കാനഡ സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒൻ്റാരിയോ സർക്കാരിന്‍റെ താരിഫ് വിരുദ്ധ പരസ്യം കാരണം കഴിഞ്ഞ മാസം കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിച്ചതായി ട്രംപ് അറിയിച്ചിരുന്നു.

വ്യാപാര ചർച്ച നിലവിൽ അവസാനിച്ച സാഹചര്യത്തിൽ, 2026 ൽ ആരംഭിക്കുന്ന കാനഡ-യുഎസ്-മെക്സിക്കോ കരാർ (CUSMA) പുനഃരാരംഭിക്കുന്നതിനായുള്ള ചർച്ചകളിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി കാർണി പറഞ്ഞു. സമയപരിധി കണക്കിലെടുക്കുമ്പോൾ, ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാൽ, ചർച്ച ആരംഭിക്കാൻ അമേരിക്ക തയാറാണെങ്കിൽ കാനഡയും തയാറാണ്, കാർണി പറയുന്നു.

You might also like
Residential Building Collapses Near Mumbai

മുംബൈയ്ക്ക് സമീപം പാർപ്പിട സമുച്ചയം തകർന്നു വീണു: 6 മരണം, നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

കാനഡയിലെ ഏറ്റവും അപകടകരമായ നഗരം ബി സിയിലെ സറെ; പുതിയ റിപ്പോർട്ട്

പണിമുടക്ക് നോട്ടീസ് നൽകി വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡന്‍റസ് യൂണിയൻ

കാത്തിരിപ്പ് വിഫലം: കാൽഗറിയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Tesla hits 10 million vehicles: The EV maker that forced the auto industry to change

ടെസ്‌ല 10 ദശലക്ഷം വാഹനങ്ങൾ പിന്നിട്ടു: ഓട്ടോമൊബൈൽ വ്യവസായത്തെ മാറ്റത്തിന് നിർബന്ധിതരാക്കിയ ഇവി നിർമ്മാതാക്കൾ

Top Picks for You
Top Picks for You