newsroom@amcainnews.com

വരുമാനത്തിലെ കുറവിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധി; സിറ്റി കൗൺസിലിനോട് കൂടുതൽ പണം ആവശ്യപ്പെട്ട് കാൽഗറി പൊലീസ്

വരുമാനത്തിൽ കുറവ് വന്നതിനെത്തുടർന്ന് സിറ്റി കൗൺസിലിനോട് ധനസഹായം ആവശ്യപ്പെട്ട് കാൽഗറി പൊലീസ്. 49.4 മില്യൺ ഡോളറിൻ്റെ കുറവാണ് കാൽഗറി പൊലീസ് നേരിടുന്നത്. ഇതേ തുടർന്നാണ് ദശലക്ഷക്കണക്കിന് ഡോളർ കൂടുതൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫോട്ടോ റഡാറുകളിൽ നിന്നുള്ള വരുമാനം കുറഞ്ഞതാണ് വരുമാനത്തെ ഏറ്റവുമധികം ബാധിച്ചത്. 28 മില്യൺ ഡോളറിൻ്റെ കുറവാണ് ഇതിലൂടെ ഉണ്ടായത്. ഈ കുറവ് റിസർവ് ഫണ്ടുകൾ ഉപയോഗിച്ച് നികത്താൻ സിറ്റി കൗൺസിൽ ഇതിനോടകം സമ്മതിച്ചിട്ടുണ്ട്. വീണ്ടും അധിക പണം ആവശ്യപ്പെടേണ്ട സാഹചര്യം ഒഴിവാക്കാൻ ഭാവിയിലെ ബജറ്റുകളിൽ ഫോട്ടോ റഡാർ വരുമാനം കണക്കിൽ കൂട്ടാതിരിക്കണമെന്ന് പോലീസിൽ ആവശ്യമുയരുന്നുണ്ട്.

അതിനിടെ ഫോട്ടോ റഡാർ വരുമാനത്തെ ഒരു സ്ഥിര വരുമാനമായി നഗരങ്ങൾ ആശ്രയിക്കരുതെന്ന് മേയർ ജെറോമി ഫാർകാസ് പറഞ്ഞു. റോഡുകൾ സുരക്ഷിതമാക്കുന്നതിനായി അപകടകരമായ സ്ഥലങ്ങളിൽ മാത്രമേ ഫോട്ടോ റഡാർ ഉപയോഗിക്കാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫോട്ടോ റഡാർ വരുമാനം വിശ്വസനീയമായൊരു വരുമാനമായി ഉപയോഗിക്കരുതെന്ന് ആൽബെർട്ട സർക്കാരും പറയുന്നുണ്ട്. പുതിയ വാഹനങ്ങൾ, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, തുടങ്ങിയ ആവശ്യങ്ങൾക്കായി പോലീസിന് $21.4 മില്യൺ ഡോളർ കൂടി ആവശ്യമുണ്ട്. നഗരം വളരുന്നതിനനുസരിച്ച് വരും വർഷങ്ങളിൽ വലിയ ബജറ്റ് അനുവദിക്കണമെന്നും കാൽഗറി പോലീസ് ആവശ്യപ്പെടുന്നു. അടുത്ത നാല് വർഷത്തിനുള്ളിൽ ഏകദേശം 660-ഓളം ഉദ്യോഗസ്ഥരെ കൂടുതലായി നിയമിക്കാനും പൊലീസ് പദ്ധതിയിടുന്നുണ്ട്.

You might also like
Trump says Russia ‘lost control of its Diesel Oil Industry’ after Ukraine drone attacks, calls for end to ‘ridiculous’ war

ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് റഷ്യയുടെ ഡീസൽ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ട്രംപ്; ‘പരിഹാസ്യമായ’ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം

The legal battle between Trump and the media over press restrictions

മാധ്യമ വിലക്കിൽ ട്രംപും മാധ്യമങ്ങളും തമ്മിലുള്ള നിയമപോരാട്ടം

Toronto Police Service Board Meeting Evaluates Summer Achievements and Security Progress

ടൊറന്റോ പൊലീസിന്റെ വേനൽക്കാല നേട്ടങ്ങളും സുരക്ഷാ മുന്നേറ്റങ്ങളും വിലയിരുത്തി പൊലീസ് സർവീസ് ബോർഡ് യോഗം

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

Canada updates timelines for temporary residence applicants

കാനഡ താൽക്കാലിക താമസ അപേക്ഷകൾക്കായുള്ള സമയപരിധി പുതുക്കി

Starbucks Closing More Toronto Locations as Second Wave Hits Stores Across Canada

കാനഡയിലുടനീളമുള്ള സ്റ്റോറുകളെ ബാധിച്ചുകൊണ്ട് സ്റ്റാർബക്സ് (Starbucks) ടൊറന്റോയിൽ കൂടുതൽ ശാഖകൾ പൂട്ടുന്നു

Top Picks for You
Top Picks for You