newsroom@amcainnews.com

വെസ്റ്റ് കോസ്റ്റ് എണ്ണ പൈപ്പ് ലൈൻ: പ്രതിഷേധമറിയിച്ച് ബ്രിട്ടിഷ് കൊളംബിയ

വെസ്റ്റ് കോസ്റ്റിലേക്ക് എണ്ണ പൈപ്പ്‌ലൈൻ നിർമ്മിക്കാനുള്ള കരാറിനെതിരെ ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി. പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും എണ്ണ പൈപ്പ്‌ലൈൻ നിർമ്മിക്കാനുള്ള കരാറിരിൽ ഒപ്പുവെച്ചതിന് പിന്നാലെ ബിസി സർക്കാർ ഈ നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് എബി പറഞ്ഞു. കോ​സ്റ്റൽ ഫസ്റ്റ് നേഷൻസ് വിഭാഗങ്ങളുടെ പിന്തുണയില്ലാതെ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൈപ്പ് ലൈൻ നിർമാണത്തിൽ ഫെഡറൽ, ആൽബർട്ട സർക്കാരുകൾ ബ്രിട്ടിഷ് കൊളംബിയയെ ചർച്ചയിൽ ഉൾപ്പെടുത്താതെ പദ്ധതി തയ്യാറാക്കിയതിൽ എബി നിരാശ രേഖപ്പെടുത്തി. ഈ പദ്ധതിക്ക് സ്വകാര്യ മേഖലയുടെ പിന്തുണയില്ലെന്നും, 4000 കോടി ഡോളർ നികുതിദായകരുടെ പണം ഉപയോഗിച്ച് മാത്രമേ ഇത് നിർമ്മിക്കാൻ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് അംഗീകരിക്കാനാവില്ലെന്നും പ്രീമിയർ വ്യക്തമാക്കി. അതേസമയം, ദേശീയ താൽപ്പര്യമുള്ള പദ്ധതിയായി അംഗീകരിക്കുകയും തദ്ദേശീയ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്താൽ വെസ്റ്റ് കോസ്റ്റ് ടാങ്കർ നിരോധനം നീക്കാൻ ഫെഡറൽ സർക്കാർ തയ്യാറായേക്കുമെന്നും ധാരണാപത്രത്തിൽ പറയുന്നു.

You might also like

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 17 ന്

David Eby calls October 24 B.C. election, puts U.S. trade tensions at centre of campaign

അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ പ്രചാരണത്തിന്റെ കേന്ദ്രബിന്ദുയാക്കി ഒക്ടോബർ 24-ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ബി.സി. പ്രീമിയർ ഡേവിഡ് എബി

Comprehensive change in medicine procurement: Eliminating middlemen

മരുന്ന് സംഭരണത്തിലെ സമഗ്ര മാറ്റം: ഇടനിലക്കാരെ ഒഴിവാക്കുന്നു

Flying in by plane, robbing on scooters: High-tech theft gang from UP caught in Kerala

വിമാനത്തിൽ പറന്നെത്തും, സ്കൂട്ടറിൽ കവർച്ച; യുപിയിലെ ഹൈടെക് മോഷണ സംഘം കേരളത്തിൽ പിടിയിൽ

ബ്രിട്ടിഷ് കൊളംബിയ നിവാസികൾ പോളിങ് ബൂത്തിലേക്ക്: ഒക്ടോബർ 24-ന് പൊതുതിരഞ്ഞെടുപ്പ്

Illegal after-hours business operation disrupted following community safety complaints

സമൂഹത്തിന്റെ സുരക്ഷാ ആശങ്കകളെത്തുടർന്ന് അനധികൃതമായി പ്രവർത്തിച്ച സ്ഥാപനം ഓട്ടവയിൽ പൂട്ടിച്ചു

Top Picks for You
Top Picks for You