newsroom@amcainnews.com

‘റെഗുലേറ്റഡ് പ്രൊഫഷൻസ് ന്യൂട്രാലിറ്റി ആക്റ്റ്’: പ്രൊഫഷണലുകൾക്ക് സ്വതന്ത്ര അഭിപ്രായപ്രകടത്തിനുള്ള അവകാശം സംരക്ഷിക്കാൻ പുതിയ ബില്ലുമായി ആൽബർട്ട

‘റെഗുലേറ്റഡ് പ്രൊഫഷൻസ് ന്യൂട്രാലിറ്റി ആക്റ്റ്’ (Bill 13) എന്ന പുതിയ നിയമനിർമ്മാണം അവതരിപ്പിച്ച് ആൽബെർട്ട സർക്കാർ. ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, അഭിഭാഷകർ തുടങ്ങിയ പ്രൊഫഷണലുകൾക്ക് ഔദ്യോഗിക സമയത്തല്ലാതെ സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താനുള്ള അവകാശം സംരക്ഷിക്കുകയാണ് ഈ ബില്ലിൻ്റെ പ്രധാന ലക്ഷ്യം. വ്യക്തിപരമായ അഭിപ്രായങ്ങളുടെ പേരിൽ പ്രൊഫഷണൽ റെഗുലേറ്ററി ബോഡികൾ അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നതിനെ ഇത് നിയന്ത്രിക്കും. പൗരന്മാരെന്ന നിലയിലുള്ള അവരുടെ മൗലിക സ്വാതന്ത്ര്യം നിലനിർത്താനും, പൊതുസേവനം ഉൾപ്പെടെയുള്ളവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ ബിൽ സഹായകമാകും എന്ന് സർക്കാർ അവകാശപ്പെടുന്നു.

ബിൽ 13 (Bill 13) പ്രകാരം, ഔദ്യോഗിക സമയത്തല്ലാതെ നടത്തുന്ന അഭിപ്രായപ്രകടനങ്ങളുടെ പേരിൽ പ്രൊഫഷണലുകൾക്കെതിരെ ശിക്ഷാ നടപടി എടുക്കാൻ റെഗുലേറ്ററി ബോഡികൾക്ക് കഴിയില്ല. സാംസ്കാരികപരമായോ രാഷ്ട്രീയപരമായോ ഉള്ള നിർബന്ധിത പരിശീലന പരിപാടികൾ ഏർപ്പെടുത്തുന്നതിൽ നിന്നും റെഗുലേറ്ററി ബോഡികളെ ഈ നിയമം വിലക്കുന്നുണ്ട്. പൊതുതാൽപ്പര്യവും പ്രൊഫഷണൽ സമഗ്രതയും നിലനിർത്തിക്കൊണ്ട്, വ്യക്തികളുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള ശ്രമമാണ് ഈ ബിൽ എന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ ശാരീരിക അതിക്രമമോ ക്രിമിനൽ ശിക്ഷാവിധിയോ ഉൾപ്പെടുന്ന വിഷയങ്ങളിൽ ഈ പരിരക്ഷ ലഭിക്കില്ല. ഒരാൾ മറ്റൊരാളെ ഉപദ്രവിക്കാനുദ്ദേശിച്ച് തൻ്റെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യുമ്പോഴും ലൈംഗിക ദുരുപയോഗം നടത്തുമ്പോഴും ഈ പരിരക്ഷ ലഭിക്കില്ല.

You might also like
Illegal after-hours business operation disrupted following community safety complaints

സമൂഹത്തിന്റെ സുരക്ഷാ ആശങ്കകളെത്തുടർന്ന് അനധികൃതമായി പ്രവർത്തിച്ച സ്ഥാപനം ഓട്ടവയിൽ പൂട്ടിച്ചു

Serial killer 'Mosquito', who shook Brazil, arrested

ബ്രസീലിനെ നടുക്കിയ സീരിയൽ കില്ലർ ‘കൊതുക്’ പിടിയിൽ

ഹ്യൂസ്റ്റണില്‍ സൗജന്യ ആരോഗ്യ മേള സെപ്റ്റംബര്‍ 26ന്

Meta's new AI gadgets and VR glasses

മെറ്റയുടെ പുതിയ എഐ ഗാഡ്‌ജെറ്റുകളും വിആർ ഗ്ലാസുകളും

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

Top Picks for You
Top Picks for You