newsroom@amcainnews.com

ആരോഗ്യമേഖല സ്തംഭനാവസ്ഥയിലേക്ക്: ആൽബർട്ട ഹെൽത്ത് കെയർ ജീവനക്കാർ പണിമുടക്കിലേക്ക്

ആൽബർട്ടയിലുടനീളമുള്ള ആയിരക്കണക്കിന് ഹെൽത്ത് കെയർ ജീവനക്കാർ ശനിയാഴ്ച രാവിലെ മുതൽ പണിമുടക്ക് ആരംഭിക്കും. അതേസമയം പണിമുടക്ക് ഒഴിവാക്കാൻ ആൽബർട്ട ഹെൽത്ത് സർവീസസുമായി (AHS) കരാറിലെത്താൻ ശ്രമം തുടരുകയാണെന്ന് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ആൽബർട്ട പ്രൊവിൻഷ്യൽ എംപ്ലോയീസ് യൂണിയൻ (AUPE) അറിയിച്ചു. പതിനാറായിരത്തിലധികം ലൈസൻസുള്ള പ്രാക്ടിക്കൽ നഴ്‌സുമാരെയും ആരോഗ്യ സംരക്ഷണ സഹായികളെയും പ്രതിനിധീകരിക്കുന്ന AUPE, ഈ ആഴ്ച ആദ്യം പണിമുടക്ക് നോട്ടീസ് നൽകിയിരുന്നു. ശനിയാഴ്ച രാവിലെ 8:30 വരെ കരാറിലെത്താൻ യൂണിയനും AHS-നും സമയമുണ്ട്. ചർച്ചകൾ പരാജയപ്പെട്ടാൽ, പണിമുടക്കിന് തുടക്കമാകും.

വേതന വർധന, ജീവനക്കാരുടെ കുറവ്, ജോലി സുരക്ഷിതത്വം തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയൻ ഉന്നയിക്കുന്നത്. ആൽബർട്ടയിലെ അധ്യാപകരിൽ നിന്ന് വ്യത്യസ്തമായി, AUPE അംഗങ്ങൾ അവശ്യ സേവന കരാറിന് വിധേയരാണ്. ആശുപത്രികളിൽ ജീവനക്കാരില്ലാതെ പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ ഹെൽത്ത് കെയർ ജീവനക്കാർ റൊട്ടേഷൻ അനുസരിച്ചു ആയിരിക്കും പണിമുടക്കുക. 20 മുതൽ 30 ശതമാനം വരെ ജീവനക്കാർ മാത്രമായിരിക്കും ഒരു സമയം പണിമുടക്കുക.

അതേസമയം പണിമുടക്ക് ഉണ്ടായാൽ അതിനെ നേരിടാൻ AHS അടിയന്തര പദ്ധതികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നേറ്റ് ഹോർണർ പറഞ്ഞു. വരും ദിവസങ്ങളിൽ പണിമുടക്ക് ഏതൊക്കെ അവശ്യേതര സേവനങ്ങളെ ബാധിക്കുമെന്ന് കൂടുതൽ വിശദാംശങ്ങൾ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

You might also like

ബ്രിട്ടിഷ് കൊളംബിയ നിവാസികൾ പോളിങ് ബൂത്തിലേക്ക്: ഒക്ടോബർ 24-ന് പൊതുതിരഞ്ഞെടുപ്പ്

Foreign job promise fraud worth lakhs: Company CEO arrested

വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രത്തില്‍ തകരാര്‍: യുഎസില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു

Vaikom Vijayalakshmi and Malayalam stars in the glow of the National Film Awards

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മിയും മലയാള താരങ്ങളും

Top Picks for You
Top Picks for You