newsroom@amcainnews.com

ബ്രാംപ്ടണിൽ വീടിന് തീപിടിച്ച് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

ബ്രാംപ്ടണിൽ വീടിനു തീപിടിച്ച് കാണാതായ മൂന്നുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം മുതിർന്ന ഒരാളുടേതാണെന്നാണ് പൊലീസ് അറിയിച്ചു. ഇതോടെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇപ്പോഴും ഒരു കുട്ടിയെയും ഒരു മുതിർന്ന പൗരനെയും കണ്ടെത്തിയിട്ടില്ല. തീപിടിത്തത്തിൽ പരുക്കേറ്റ നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് പീൽ പൊലീസ് വ്യക്തമായ റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.

ഈ വീട്ടിൽ ഒരേ കുടുംബത്തിൽപ്പെട്ട 11 പേർ താമസിച്ചിരുന്നു. ഇവരിൽ ഭൂരിഭാഗവും വിവിധ തലമുറകളിൽപ്പെട്ടവരാണ്. അതേസമയം, വീടിന്റെ ഉടമ ലൈസൻസ് ഇല്ലാതെയാണ് ഇത്രയും ആളുകളെ ഒരുമിച്ച് താമസിപ്പിച്ചതെന്നും ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ വ്യക്തമാക്കി. വീടിന്റെ ബേസ്‌മെന്റ് യൂണിറ്റ് നിർമ്മാണത്തിന് സിറ്റി ആവശ്യപ്പെട്ട പരിശോധനകൾ ഉടമ പൂർത്തിയാക്കിയിരുന്നില്ലെന്നും മേയർ ആരോപിച്ചു. അന്വേഷണം തുടരുന്നു.

You might also like

ഡാലസിൽ ത്രിദിന ഉപവാസ പ്രാർത്ഥനാ ധ്യാനം ‘തപസ്’ ഒക്ടോബർ രണ്ടു മുതൽ

Canada Concerned By Incident in Second Thomas Shoal

സെക്കൻഡ് തോമസ് ഷോലിലെ (Second Thomas Shoal) സംഭവത്തിൽ കാനഡ ആശങ്ക രേഖപ്പെടുത്തി

Nationwide strike: Banks to remain shut from Monday for three days - what customers need to know

അഞ്ച് ദിവസത്തെ ഇടവേള: തുടർന്നുള്ള വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് അഞ്ച് ദിവസത്തോളം ബാങ്ക് സേവനങ്ങൾ ലഭ്യമാകാതെ വന്നേക്കാം

Canada Investment Summit Signals New Opportunities for Business

കാനഡ ഇൻവെസ്റ്റ്മെന്റ് ഉച്ചകോടി ബിസിനസിനായി പുതിയ അവസരങ്ങൾ തുറക്കുന്നു

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു

Top Picks for You
Top Picks for You