newsroom@amcainnews.com

ചുരുളഴിഞ്ഞത് അതിവിദഗ്ധമായ തട്ടിപ്പ്; ‘സിം സ്വാപ്പിംഗ്’ തട്ടിപ്പുമായി ബന്ധപ്പെട്ട് ടൊറൻ്റോ സ്വദേശിയായ 20 വയസ്സുകാരൻ അറസ്റ്റിൽ

‘സിം സ്വാപ്പിംഗ്’ തട്ടിപ്പുമായി ബന്ധപ്പെട്ട് ടൊറൻ്റോ സ്വദേശിയായ 20 വയസ്സുകാരൻ അറസ്റ്റിൽ. അതിവിദഗ്ധമായ രീതിയുള്ള തട്ടിപ്പാണ് ഇതിലൂടെ ചുരുളഴിഞ്ഞത്. തട്ടിപ്പ് സംഘം വിദഗ്ദ്ധമായി ഒരു ടെലികമ്മ്യൂണിക്കേഷൻ ജീവനക്കാരൻ്റെ വിവരങ്ങൾ കൈക്കലാക്കി, അത് ഉപയോഗിച്ച് ഇരയുടെ ഫോൺ നമ്പർ അയാളുടെ യഥാർത്ഥ സിം കാർഡിൽ നിന്ന് പ്രതിയുടെ കൈവശമുള്ള പുതിയ സിം കാർഡിലേക്ക് മാറ്റി എന്നാണ് കേസ്. ഇതോടെ ഇരയുടെ മൊബൈൽ നമ്പറിലേക്ക് വരുന്ന എല്ലാ കോളുകളും സന്ദേശങ്ങളും പ്രതിക്ക് ലഭിച്ചു തുടങ്ങി. ഈ നമ്പർ ഉപയോഗിച്ച് ബാങ്കിംഗ്, ഇമെയിൽ, ക്രിപ്റ്റോകറൻസി തുടങ്ങിയ വിവിധ ഓൺലൈൻ അക്കൗണ്ടുകളുടെ സുരക്ഷാ കോഡുകൾ സ്വന്തമാക്കി. തുടർന്ന് അക്കൗണ്ടുകളിൽ നിന്ന് പണം പ്രതിയുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു.

ഏറെ നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതും നവംബർ ഏഴിന് അറസ്റ്റ് ചെയ്തതും. തട്ടിപ്പ്, സ്വകാര്യ ആശയവിനിമയം തടസ്സപ്പെടുത്തൽ, ഐഡൻ്റിറ്റി വിവരങ്ങൾ കൈവശം വെക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, സിം സ്വാപ്പിംഗ് പോലുള്ള തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പോലീസ്. വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കണമെന്നും, മൊബൈൽ കാരിയർ അക്കൗണ്ടുകളിൽ PIN പോലുള്ള അധിക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും അധികൃതർ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.

You might also like
Maha Onam in Toronto: North America's Largest Onam Celebration on August 15

ടൊറന്റോയിൽ മഹാഓണം: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം ഓഗസ്റ്റ് 15-ന്; പ്രവേശനം സൗജന്യം

Indian-origin PhD student missing during trekking in California found dead

കാലിഫോർണിയയിൽ ട്രെക്കിംഗിനിടെ കാണാതായ ഇന്ത്യൻ വംശജനായ പിഎച്ച്.ഡി വിദ്യാർത്ഥി മരിച്ച നിലയിൽ

TSX opens higher on hopes of U.S.-Iran peace deal; mining stocks advance

യു.എസ്-ഇറാൻ സമാധാന കരാർ പ്രതീക്ഷകളിൽ കാനഡ ഓഹരി വിപണിയായ TSX ഉയർന്ന നിലവാരത്തിൽ വ്യാപാരം ആരംഭിച്ചു; ഖനന മേഖലയിലെ ഓഹരികൾക്ക് മുന്നേറ്റം

Perez Hilton's Health Update: Family Says There is Reason for Hope

പെരെസ് ഹിൽട്ടന്റെ ആരോഗ്യനില: ആശ്വാസത്തിന് വകയുണ്ടെന്ന് കുടുംബം

ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 മുതൽ

ജൂലൈയിൽ തൊഴിലില്ലായ്മ നിരക്ക് 6.4% ആയി കുറഞ്ഞു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Top Picks for You
Top Picks for You