newsroom@amcainnews.com

വീസ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് സൗദിയിലേക്ക് അതിവേഗം സന്ദർശന വീസ ലഭിക്കും! ‘വീസ ബൈ പ്രൊഫൈൽ’ പദ്ധതിയുമായി സൗദി അറേബിയ

റിയാദ്: വീസ ബൈ പ്രൊഫൈൽ എന്ന പദ്ധതി പ്രഖ്യാപിച്ച് സൗദി. ഈ പദ്ധതിയിലൂടെ വീസ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് സൗദിയിലേക്ക് അതിവേഗം സന്ദർശന വീസ ലഭിക്കും. പദ്ധതി അടുത്ത മാസം മുതൽ നടപ്പാക്കും. റിയാദിൽ നടക്കുന്ന പ്രഥമ ടൂറിസം ഫോറത്തിലാണ് പദ്ധതി പ്രഖ്യാപനം വന്നത്. ലോകത്തു തന്നെ ഇത്തരത്തിൽ ഒരു സംവിധാനം ഇതാദ്യമാണ്.

സൗദി അറേബ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന യോഗ്യരായ വീസ കാർഡ് ഉടമകളുടെ വീസ പ്രോസസിങ് നടപടികൾ വേഗത്തിലാകും. പാസ്പോർട്ട്, വീസ കാർഡ് വിവരങ്ങൾ മാത്രം ഉപയോഗിച്ച് സൗദിയിലേക്കുള്ള വീസ സ്വന്തമാക്കാം. സൗദിയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് പദ്ധതി.

സർക്കാർ ഏജൻസികൾ, വിമാനത്താവളങ്ങൾ, ക്രെഡിറ്റ് ബ്യൂറോകളും ബാങ്കുകളും പോലുള്ള സ്ഥാപനങ്ങൾ നടത്തുന്ന ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവ തമ്മിലുള്ള ഏകീകരണത്തിലൂടെ വീസ ഇഷ്യൂ ചെയ്യൽ പ്രക്രിയ പൂർണമായും ഓട്ടോമേറ്റ് ചെയ്യാനാണ് വീസ ബൈ പ്രൊഫൈൽ സംരംഭം രൂപകൽപന ചെയ്തിരിക്കുന്നത്.

You might also like
Fake messages in the name of senior officers: 'Boss scam' cyber frauds are becoming widespread in the state

മേലുദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ: സംസ്ഥാനത്ത് ‘ബോസ് സ്കാം’ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

Bipartisan majority of Americans blame Trump policies for rising costs

വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് കാരണം ട്രംപിന്റെ നയങ്ങളെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും

യുഎസ് ഗ്രീന്‍ കാര്‍ഡ് വിലക്ക്: ഇന്ത്യന്‍ ഐടി കമ്പനികളുടെ അപേക്ഷകളില്‍ വന്‍ ഇടിവ്

Canada's services PMI shows sector shrinking for fourth straight month

കാനഡയുടെ സർവീസ് പി.എം.ഐ തകർച്ചയിൽ: തുടർച്ചയായ നാലാം മാസവും മേഖല ചുരുങ്ങുന്നു

Top Picks for You
Top Picks for You