newsroom@amcainnews.com

ഹങ്-വോങ് ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സില്‍ രണ്ട് മരണം

ഫിലിപ്പീന്‍സില്‍ കനത്ത നാശനഷ്ടം വിതച്ച് ഹങ്-വോങ് ചുഴലിക്കാറ്റ്. രാജ്യത്തെ പ്രധാന ദ്വീപും ഏറ്റവും ജനസാന്ദ്രതയേറിയതുമായ ലൂസോണിലെ അറോറ മേഖലയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ 10 ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഫിലിപ്പീന്‍സ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം, 185 കിലോമീറ്റര്‍ മുതല്‍ 230 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശിയത്. ഇതോടൊപ്പം പ്രദേശത്ത് ശക്തമായ മഴയും അനുഭവപ്പെട്ടു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇസബെല പ്രവിശ്യയിലെ സാന്റിയോഗായില്‍ നിരവധി വീടുകള്‍ തകര്‍ന്നു.

കാറ്റിന്റെയും മഴയുടെയും തീവ്രത കണക്കിലെടുത്ത് പ്രദേശത്ത് നേരത്തെ തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

You might also like

മലയാളി യുവാവ് ന്യൂയോർക്കിൽ അന്തരിച്ചു

ശ്രദ്ധിക്കുക: കാനഡ ഫാമിലി സ്പോൺസർഷിപ്പിലെ ഇളവ് സെപ്റ്റംബർ 10 വരെ

India's IndiGo systems restored after booking problems for second time this week

ബുക്കിംഗ് തടസ്സങ്ങൾക്ക് ശേഷം ഇൻഡിഗോയുടെ സേവനങ്ങൾ പുനഃസ്ഥാപിച്ചു; ഈ ആഴ്ച ഇത് രണ്ടാം തവണ

More and more moms are being diagnosed with ADHD — because of their kids

മക്കളുടെ രോഗനിർണയത്തിലൂടെ എ.ഡി.എച്ച്.ഡി തിരിച്ചറിയുന്ന അമ്മമാർ: പുതിയ കണ്ടെത്തലുകളും യാഥാർത്ഥ്യങ്ങളും

സൗത്ത് കാരൊലൈന സെനറ്റ് പോരാട്ടം: ട്രംപിനെതിരെ നിക്കി ഹേലി

Tens of thousands ordered to evacuate in Nevada as fire threatens Reno

റെനോയിൽ തീപിടിത്തം: പതിനായിരക്കണക്കിന് ആളുകളോട് ഒഴിയാൻ നിർദേശം

Top Picks for You
Top Picks for You