newsroom@amcainnews.com

എല്ലാ സേനകളുടെയും തലവനായി ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് പദവി; പാക്കിസ്ഥാനിൽ ഭരണഘടനാ ഭേദഗതി ചെയ്യുന്നതിനെതിരെ വൻ പ്രതിപക്ഷ പ്രതിഷേധം

ഇസ്‌ലാമാബാദ്: കര, നാവിക, വ്യോമ സേനാവിഭാഗങ്ങളുടെ ഏകോപനത്തിന് ‘ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ്’ പദവി സൃഷ്ടിക്കുന്നതടക്കമുള്ള കാര്യങ്ങൾക്കായി ഭരണഘടനയുടെ 243–ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനെതിരെ പാക്കിസ്ഥാനിൽ പ്രതിഷേധം. ഫീൽഡ് മാർഷൽ അസിം മുനീറിനെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് പദവിയിൽ നിയോഗിക്കാനാണ് നീക്കം. പുതിയ നീക്കം ഭരണഘടനയുടെ അടിത്തറ ഇളക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. ഇന്നു മുതൽ രാജ്യവ്യാപകമായി പ്രതിഷേധം തുടങ്ങുമെന്നും അവർ പ്രഖ്യാപിച്ചു.

ഫെഡറൽ ഭരണഘടനാ കോടതി സ്ഥാപിക്കൽ, ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്ന പ്രക്രിയയിലെ പരിഷ്ക്കാരങ്ങൾ എന്നിവയും ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. സുപ്രീം കോടതിയുടെ അധികാരങ്ങൾ കുറയ്ക്കുക, ചില അധികാരങ്ങൾ നിർദ്ദിഷ്ട ഭരണഘടനാ കോടതിയിലേക്ക് മാറ്റുക, പ്രസിഡന്റിന് ആജീവനാന്തം ക്രിമിനൽ നടപടികളിൽ നിന്നു സംരക്ഷണം നൽകുക എന്നിവയും ഈ ഭേദഗതിയുടെ ഭാഗമാണ്.

നിയമമന്ത്രി അസം നസീർ താരാർ രാജ്യസഭയായ സെനറ്റിൽ ഈ ഭേദഗതി ശനിയാഴ്ച അവതരിപ്പിച്ചിരുന്നു. ചെയർമാൻ യൂസഫ് റാസ ഗിലാനി വോട്ടിനിടുന്നതിനു മുൻപ് ചർച്ചയ്ക്കായി ഇതു സഭയുടെ കമ്മിറ്റിക്ക് വിട്ടു. അംഗങ്ങൾക്കിടയിൽ സമവായം ഉണ്ടാക്കാനാണ് നീക്കം. നാളെ വോട്ടെടുപ്പ് നടക്കുമ്പോൾ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. സെനറ്റിനു ശേഷം ഇത് നാഷനൽ അസംബ്ലിയിൽ അവതരിപ്പിക്കും. അവിടെയും മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കണം. നിയമമാകുന്നതിനു പ്രസിഡന്റിന്റെ അംഗീകാരവും വേണം.

You might also like

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 507 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Musical Extravaganza at the 2026 Canadian National Exhibition (CNE): 'Bell Soundstage' Concert Lineup Announced

2026 കനേഡിയൻ നാഷണൽ എക്സിബിഷനിൽ (CNE) സംഗീത വസന്തം: ‘ബെൽ സൗണ്ട്സ്റ്റേജ്’ ഗാനമേള ലൈനപ്പ് പ്രഖ്യാപിച്ചു

An Iowa worker was stranded in Canada for a year due to visa-related delays

വിസ വൈകിയതിനെ തുടർന്ന് ഐയോവ ജീവനക്കാരൻ ഒരു വർഷത്തോളം കാനഡയിൽ കുടുങ്ങി

ന്യൂയോർക്ക് ഗവർണറുടെ ഐസിഇ മാസ്ക് നിരോധനം തടഞ്ഞ് ഫെഡറൽ കോടതി

Canadian immigration officials increase their scrutiny of study permit applicants' financial documentation

കനേഡിയൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സ്റ്റഡി പെർമിറ്റ് അപേക്ഷകരുടെ സാമ്പത്തിക രേഖകൾ കൂടുതൽ കണിശമായി പരിശോധിക്കുന്നു

Revolutionary Changes in the Income Tax Sector Powered by AI

എ.ഐ. കരുത്തിൽ ആദായനികുതി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ

Top Picks for You
Top Picks for You