newsroom@amcainnews.com

2026 മുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം 50 ശതമാനത്തോളം കുറയ്ക്കാൻ തീരുമാനമെടുത്ത് കനേഡിയൻ സർക്കാർ

ന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ കുറവ് വരുത്താൻ തീരുമാനിച്ച് കനേഡിയൻ സർക്കാർ. താൽക്കാലിക താമസക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനയെ തുടർന്ന് രാജ്യത്തെ ഭവന, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ഉണ്ടായ സമ്മർദ്ദം കുറയ്ക്കുകയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി 2026 മുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം 50 ശതമാനത്തോളം കുറയ്ക്കാനാണ് സർക്കാരിൻ്റെ പദ്ധതി. നിലവിൽ മൂന്ന് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കാണ് വിദ്യാഭ്യാസ വിസ അനുവദിച്ചിരുന്നത്. ഇത് ഏകദേശം 1,55,000 ആയി കുറയും.

സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി ലോകോത്തര പ്രതിഭകളെ ആകർഷിക്കുമ്പോൾ തന്നെ, കുടിയേറ്റം ‘സുസ്ഥിരമായ നിലവാരത്തിലേക്ക്’ എത്തിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. വിദ്യാർത്ഥി പെർമിറ്റുകൾ കുറയ്ക്കുന്നതിനൊപ്പം, സർവകലാശാലകളെയും വിദ്യാർത്ഥി തൊഴിൽ പരിപാടികളെയും പിന്തുണയ്ക്കുന്നതിനായി 1.5 ബില്യൺ ഡോളറിലധികം പുതിയ ഫണ്ടിംഗ് നൽകാനും ബജറ്റ് നിർദ്ദേശിക്കുന്നുണ്ട്.

എഞ്ചിനീയറിംഗ്, ശാസ്ത്രം തുടങ്ങിയ മേഖലകളിലെ പ്രമുഖ അന്താരാഷ്ട്ര ഗവേഷകരെ ആകർഷിക്കുന്നതിനായി 13 വർഷത്തിനുള്ളിൽ 1.7 ബില്യൺ ഡോളർ നിക്ഷേപിക്കാനും ബജറ്റ് പദ്ധതിയിടുന്നു. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടാവുന്ന ഈ വലിയ കുറവ് തങ്ങളുടെ സാമ്പത്തിക നിലയെ ബാധിക്കുമെന്നും കോഴ്സുകളുടെ എണ്ണം കുറയ്ക്കാൻ കാരണമാകുമെന്നും കോളേജുകളും സർവകലാശാലകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You might also like

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Top Picks for You
Top Picks for You