newsroom@amcainnews.com

കാർ വിൽക്കുമ്പോൾ സൂക്ഷിക്കുക! രജിസ്‌ട്രേഷൻ മാറ്റാത്തതിനാൽ പഴയ കാർ വിറ്റ ഉടമയ്ക്ക് നൽകേണ്ടിവന്നത് 1,500 ഡോളറിൻ്റെ ടോവിംഗ് ബിൽ

രജിസ്‌ട്രേഷൻ മാറ്റാത്തതതിനാൽ വിറ്റ കാറിന് പഴയ ഉടമ നല്കേണ്ടി വന്നത് 1,500 ഡോളറിൻ്റെ ടോവിംഗ് ബിൽ. ലാങ്‌ലിക്ക് സമീപം താമസിക്കുന്ന വിരമിച്ച ട്രക്ക് ഡ്രൈവറായ 66-കാരനായ ഡാരെൽ നാഷിനാണ് ഇത്രയും പിഴ ഒടുക്കേണ്ടി വന്നത്. തൻ്റെ 2004 മോഡൽ അക്യൂറ എസ്.യു.വി. വിറ്റതിന് ശേഷം മാസങ്ങൾ കഴിഞ്ഞാണ് നാഷിന് ഇത്രയും തുക അടയ്ക്കേണ്ടി വന്നത്.

വെറും 500 ഡോളറിന് വാഹനം വിറ്റപ്പോൾ ആ ഇടപാട് പൂർത്തിയായെന്നാണ് നാഷ് കരുതിയത്. എന്നാൽ, മൂന്ന് മാസങ്ങൾക്കുശേഷം 1,500 ഡോളറിൻ്റെ ടോവിംഗ്, സ്റ്റോറേജ് ബില്ല് ലഭിച്ചത് നാഷിനെ ഞെട്ടിച്ചു. നിയമപരമായ കൈമാറ്റ ഫോമുകൾ പൂരിപ്പിച്ചതിന് ശേഷമാണ് വാങ്ങിയയാൾ വാഹനം കൊണ്ടുപോയത്. എന്നാൽ, വാഹന കൈമാറ്റ നിയമത്തിലെ പഴുത് കാരണമാണ് ഈ വലിയ സാമ്പത്തിക ബാധ്യതയിൽ കുടുങ്ങിയതെന്ന് അദ്ദേഹം പറയുന്നു.

ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കഴിയുന്ന സമയത്താണ് വാഹനം വിറ്റത്. വിറ്റ് മൂന്ന് മാസം കഴിഞ്ഞപ്പോൾ, 35 കിലോമീറ്റർ അകലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തിയതായി പോലീസ് നാഷിനെ വിളിച്ചറിയിച്ചു. ആ സമയത്തും ഇൻഷുറൻസില്ലാത്ത വാഹനം നാഷിൻ്റെ പേരിൽത്തന്നെയായിരുന്നു രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത്. ഇതേ തുടർന്നാണ് അദ്ദേഹത്തിന് 1500 ഡോളർ നല്കേണ്ടി വന്നത്.

You might also like

വിദേശ കുടിയേറ്റ നിയന്ത്രണം: ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള വർക്ക് വീസ പ്രോഗ്രാം താൽക്കാലികമായി നിർത്തി യുഎസ്

‘ഹീറ്റ് പമ്പ് റീബേറ്റ്’ പദ്ധതി: വൻ നിക്ഷേപത്തിനൊരുങ്ങി കാർണി സർക്കാർ

The Social Reckoning movie review: Aaron Sorkin film looks beyond Zuckerberg to the leak that shook Meta

‘ദ സോഷ്യൽ റെക്കണിംഗ്’: മെറ്റയെ വിറപ്പിച്ച ചോർച്ചയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആരോൺ സോർകിൻ ചിത്രം

Underground Water Flow Sparks Curiosity and Concern Among Locals

നാട്ടുകാരിൽ കൗതുകവും ആശങ്കയും ജനിപ്പിച്ച് ഭൂഗർഭ ജലപ്രവാഹം

മാറുന്ന ജീവിതശൈലി: കാനഡയിലെ ജനനനിരക്കിൽ റെക്കോർഡ് ഇടിവ്

150 Israeli passengers; yet report says Israel prepared to shoot down FlyDubai plane

150 ഇസ്രയേലി യാത്രികർ; എന്നിട്ടും ഫ്ലൈദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ തുനിഞ്ഞു

Top Picks for You
Top Picks for You