കാനഡയിൽ ഓക്സികോഡോൺ അടങ്ങിയ വേദനസംഹാരികൾക്ക് നിലവിലുള്ള ക്ഷാമം പുതുവർഷത്തിലും തുടരാൻ സാധ്യതയുണ്ടെന്ന് ഫാർമസിസ്റ്റുകൾ. വേനൽക്കാലത്ത് വിതരണം തടസ്സപ്പെട്ട codeine അടങ്ങിയ വേദനസംഹാരിയുടെ ലഭ്യത മെച്ചപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഉൽപ്പാദന തടസ്സങ്ങൾ കാരണമാണ് ഓക്സികോഡോൺ കലർന്ന അസെറ്റാമിനോഫെൻ അടങ്ങിയ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നത്.
ടൈലനോൾ 3 പോലുള്ള codeine അടങ്ങിയ മരുന്നുകൾ ഇപ്പോൾ സ്റ്റോക്കിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന് കനേഡിയൻ ഫാർമസിസ്റ്റ് അസോസിയേഷൻ്റെ പ്രതിനിധി സദഫ് ഫൈസൽ അറിയിച്ചു. എന്നാൽ, ഓക്സികോഡോൺ അടങ്ങിയ മരുന്നുകളുടെ ക്ഷാമം ഇപ്പോഴും തുടരുകയാണ്. കടുത്ത പരുക്കുകൾക്കും ദീർഘകാലമായുള്ള നടുവേദനയ്ക്കും ഉൾപ്പെടെ നിരവധി രോഗാവസ്ഥകൾക്ക് ഈ മരുന്നുകളാണ് നിർദ്ദേശിച്ചിരുന്നത്.







