newsroom@amcainnews.com

ആൽബർട്ട അധ്യാപക സമരം: വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂണിയൻ

ആൽബർട്ട വിദ്യാഭ്യാസ മന്ത്രി ഡിമിട്രിയോസ് നിക്കോളൈഡ്‌സ് രാജി വെക്കണമെന്ന ആവശ്യം ശക്തമാക്കി അധ്യാപകരും രക്ഷിതാക്കളും. നോൺ-പ്രോഫിറ്റ് സംഘടനയായ പബ്ലിക് ഇൻ്ററസ്റ്റ് ആൽബർട്ടയുടെ (PIA) നേതൃത്വത്തിൽ ശനിയാഴ്ച നിക്കോളൈഡ്‌സിൻ്റെ റൈഡിങ്ങായ കാൽഗറി-ബോവിൽ പ്രതിഷേധക്കാർ പ്രകടനം നടത്തി. അധ്യാപകർക്ക് ന്യായമായ കരാർ നൽകാൻ മന്ത്രിയിലും പ്രീമിയറിലും സമ്മർദ്ദം ചെലുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് PIA എക്സിക്യൂട്ടീവ് ഡയറക്ടർ ബ്രാഡ്‌ലി ലഫോർച്യൂൺ അറിയിച്ചു. ഒക്ടോബർ 6-ന് ആരംഭിച്ച പ്രവിശ്യാവ്യാപകമായ സമരം 7.5 ലക്ഷം വിദ്യാർത്ഥികളെയും 51,000 അധ്യാപകരെയും ബാധിച്ചിട്ടുണ്ട്.

അതേസമയം, സർക്കാർ ചർച്ചകൾക്ക് തയ്യാറാകാത്തതിനാലാണ് സമരം തുടരുന്നതെന്ന് അധ്യാപകർ പറയുന്നു. നിക്കോളൈഡ്‌സിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് റീകോൾ പെറ്റീഷനും ആരംഭിച്ചിട്ടുണ്ട്. ആൽബർട്ട പെൻഷൻ പ്ലാൻ, പൊലീസ് സേന, ആരോഗ്യ സംരക്ഷണം സ്വകാര്യവൽക്കൽ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ജനങ്ങളുടെ ശബ്ദം സർക്കാർ ശ്രദ്ധിക്കുന്നില്ലെന്ന് പെറ്റീഷൻ ആരംഭിച്ച ജെനി യെറമിയെ വിമർശിച്ചു. അതേസമയം, സമരം അവസാനിപ്പിക്കുന്നതിനായി തിങ്കളാഴ്ച ‘ബാക്ക്-ടു-വർക്ക്’ നിയമം അവതരിപ്പിക്കുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് അറിയിച്ചിട്ടുണ്ട്.

You might also like
Tribunal Initiates Inquiry—Paperboard Cups and Containers from China

പേപ്പർബോർഡ് കപ്പുകളും കണ്ടെയ്നറുകളും: ചൈനയ്‌ക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ച് ട്രൈബ്യൂണൽ

നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോ ഓണാഘോഷം പ്രൗഡഗംഭീരമായി

She hired the house maid and her family to kill her daughter-in-law

മരുമകളെ കൊലപ്പെടുത്താൻ വീട്ടുജോലിക്കാരിയെയും കുടുംബത്തെയും കൂട്ടുപിടിച്ച് അമ്മായിഅമ്മ

പ്രൈവറ്റ് ക്രെഡിറ്റ് കുതിച്ചുയരുന്നു; മുന്നറിയിപ്പ് നൽകി ബാങ്ക് ഓഫ് കാനഡ

America sold the world a dream – and kept millions chasing it

ലോകത്തിന് സ്വപ്നങ്ങൾ വിറ്റ അമേരിക്ക; അതിനുപിന്നാലെ പായുന്ന ദശലക്ഷങ്ങൾ

ഒക്ടോബർ റഫറണ്ടം: മറ്റ് പ്രവിശ്യകളുടെ സഹായം തേടി ഇലക്ഷൻസ് ആൽബർട്ട

Top Picks for You
Top Picks for You