newsroom@amcainnews.com

സമ്പദ്‌വ്യവസ്ഥ വളരുമ്പോഴും ആൽബർട്ടയിൽ യുവാക്കൾ തൊഴിൽ കണ്ടെത്താൻ പ്രയാസം നേരിടുന്നു; 15നും 24നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനത്തിൽ

ഉയർന്ന എണ്ണ ഉൽപാദനത്തെയും ഊർജ്ജ കയറ്റുമതിയെയും തുടർന്ന് ആൽബെർട്ടയുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമ്പോഴും യുവാക്കൾ തൊഴിൽ കണ്ടെത്താൻ പ്രയാസം നേരിടുന്നതായി റിപ്പോർട്ട്. ഇതിൻ്റെ ഫലമായി 15നും 24നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനത്തിൽ എത്തിയിരിക്കുന്നു.

കാൽഗറിയിലും എഡ്മൻ്റണിലും ഇത് ഇതിലും കൂടുതലാണ്—യഥാക്രമം 18.3 ശതമാനവും 18.5 ശതമാനവുമാണ് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ. സസ്‌കാച്ച്‌വാനിൽ ആറ് ശതമാനവും മാനിറ്റോബയിൽ 6.2 ശതമാനവു ഒൻ്റാരിയോയിൽ 7.9 ശതമാനവുമാണ് നിരക്ക്. കാനഡയിൽ ഏറ്റവും കുറഞ്ഞ പ്രായമുള്ള രണ്ടാമത്തെ ജനസംഖ്യയാണ് ആൽബെർട്ടയിലേത്. 38.1 വയസ്സാണ് ഇവിടുത്തെ ശരാശരി പ്രായം.

ഉയർന്ന യുവജന തൊഴിലില്ലായ്മയുടെ ഒരു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത് അതിവേഗത്തിലുള്ള ജനസംഖ്യാ വളർച്ചയാണ്. മറ്റ് പ്രവിശ്യകളിൽ നിന്നും രാജ്യങ്ങളിൽ നിന്നും യുവാക്കൾ ഉൾപ്പടെയുള്ള ധാരാളം പേർ ആൽബെർട്ടയിലേക്ക് എത്തുന്നുണ്ട്. ഇതിൻ്റെ ഫലമായി തൊഴിലാളികളുടെ എണ്ണം ജോലികളുടെ എണ്ണത്തേക്കാൾ വേഗത്തിലാണ് വർദ്ധിക്കുന്നത്.

You might also like

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

ട്രക്ക് ഡ്രൈവിങ്: പുതിയ പരിശീലന പദ്ധതിയുമായി ഒൻ്റാരിയോ സർക്കാർ

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

Top Picks for You
Top Picks for You