newsroom@amcainnews.com

എഡ്മൻ്റൺ സെൻ്റ് ജേക്കബ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ പ്രൗഢഗംഭീരമായി ഇടവകദിനം ആഘോഷിച്ചു

എഡ്മൻ്റൺ: നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിൻ കീഴിലുള്ള പടിഞ്ഞാറൻ കാനഡയിലെ എഡ്മൻ്റൺ സെൻ്റ് ജേക്കബ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഇടവകദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. മോർ യാക്കോബ് ബുർദ്ധനയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 18ന് പ്രാദേശിക സമയം വൈകുന്നേരം നാലു മുതൽ 10 വരെ എഡ്മൻ്റൺ നോർത്ത് ഗേറ്റ് ലയൻസ് റിക്രിയേഷൻ സെൻറിലായിരുന്നു ഇടവകദിനം സംഘടിപ്പിച്ചത്.

ഇടവകദിനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ഇടവക സെക്രട്ടറി ജോർജി ചെറിയാൻ വർഗീസ് വലിയവീട്ടിൽ സ്വാഗത പ്രസംഗം നടത്തി. ഇടവക വികാരി ഫാ. തോമസ് പൂതിയോട്ട് അധ്യക്ഷത വഹിച്ചു. ആൽബർട്ടാ പ്രൊവിൻഷ്യൽ ഗവൺമെന്റിലെ മന്ത്രി ഡെൽ നെല്ലി മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിൽപ്പെട്ട കോപ്റ്റികോ ഓർത്തഡോക്സ് സഭയിലെ ഫാ. റവീസ് റാഫൈൽ, എത്യോപ്യൻ തൗഹീദോ ഓർത്തഡോക്സ് സഭയിലെ ഫാ. ഹാലേമറിയം ലകേവ് ബെലയും, എഡ്മൻ്റൺ കാതലിക് റിലിജിയസ് സ്റ്റഡീസ് ഡയറക്ടർ സാന്ദ്ര ടല്ലറിക്കോ എന്നിവർ പ്രസം​ഗിച്ചു. ഇടവക വൈസ് പ്രസിഡന്റ് ഷാജി ചെറിയാൻ, ട്രസ്റ്റി ജിമ്മി എബ്രഹാം, കനേഡിയൻ ഭദ്രാസന കൗൺസിൽ അംഗം എബി എബ്രഹാം നെല്ലിക്കൽ എന്നിവർ സന്നിഹിതരായിരുന്നു. കൾച്ചറൽ കോർഡിനെൻ്റ് റെനി തോമസ് നന്ദി അറിയിച്ചു.

ആറ് മണിക്കൂർ നീണ്ടുനിന്ന കലാപരിപാടികൾ അരങ്ങേറുകയും 300ൽ പരം അതിഥികൾക്ക് വിഭവസമൃദ്ധമായ അത്താഴവിരുന്നും നൽകി. ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങൾ, കൾച്ചറൽ കോഡിനേറ്റെഴ്‌സ് ആയ റെനി തോമസ്, അൻ്റ്റു പീറ്റർ, മറ്റ് ആദ്ധ്യാത്മിക സംഘടന ഭാരവാഹികൾ, ഫുഡ് കമ്മിറ്റി, പാരിഷ് വോളന്റീർസ് എന്നിവരുടെ നേതൃത്വത്തിൽ, ഇടവക സമൂഹം ഒന്നുചേർന്നാണ് ഇടവകദിനം ആഘോഷിച്ചത്.

You might also like

നിജ്ജാർ വധക്കേസ് പ്രതികൾ ഉൾപ്പെടെ 24 അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ

വാഹനപരിശോധനയ്ക്കിടെ വൻ മയക്കുമരുന്ന് വേട്ട; കാൽഗറിയിൽ രണ്ട് കൗമാരക്കാർ പിടിയിൽ

ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 5,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ലോ-വേജ് LMIA നിയമങ്ങളിൽ മാറ്റം വരുത്തി കാനഡ: 26 നഗരങ്ങളിൽ അപേക്ഷകൾക്ക് വിലക്ക്

ഇന്നത്തെ ഒ.ടി.ടി റിലീസുകൾ: ഷെയ്ൻ നിഗത്തിന്റെ ‘ബാൽട്ടി’യും ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ഡോക്യുമെന്ററിയും പ്രേക്ഷകരിലേക്ക്

18,000 പുതിയ തൊഴിലവസരങ്ങൾ; ജൂണിൽ തൊഴിലില്ലായ്മ നിരക്ക് 6.5% ആയി കുറഞ്ഞു

Top Picks for You
Top Picks for You