newsroom@amcainnews.com

അമേരിക്കയിൽ ഹൈ സ്‌കിൽഡ് പ്രൊഫഷണലുകൾക്കുള്ള ഗ്രീൻ കാർഡ് നിയമങ്ങളിൽ മാറ്റം വരുന്നു

വാഷിംഗ്ടൺ: അമേരിക്കയിൽ ഉയർന്ന വൈദഗ്ദ്ധ്യം ആവശ്യമുള്ള ജോലികൾക്കുള്ള (ഹൈ സ്‌കിൽഡ് പ്രൊഫഷണലുകൾ) ഗ്രീൻ കാർഡ് നിയമങ്ങളിൽ മാറ്റം വരുന്നു. ഹൈ സ്‌കിൽഡ് പ്രൊഫഷണലുകൾക്ക് തൊഴിൽ അടിസ്ഥാനത്തിലുള്ള ഗ്രീൻ കാർഡുകൾ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ആണ് ഒരുങ്ങുന്നത്. 2026 ജനുവരിയോടെ പ്രസിദ്ധീകരിക്കാൻ സാധ്യതയുള്ള ഈ പുതിയ നിയമം, അസാധാരണ കഴിവുകളുള്ള വ്യക്തികൾക്കും മികച്ച പ്രൊഫസർമാർക്കും ഗവേഷകർക്കും വേണ്ടിയുള്ള വിഭാഗങ്ങളെ പരിഷ്‌കരിക്കും.

ഈ പുതിയ നിയമം വഴി, തൊഴിൽ അടിസ്ഥാനത്തിലുള്ള ഗ്രീൻ കാർഡുകൾക്ക് അപേക്ഷിക്കുന്നവരുടെ യോഗ്യതാ മാനദണ്ഡങ്ങളും സമർപ്പിക്കേണ്ട രേഖകളുടെ നിലവാരവും മെച്ചപ്പെടുത്താനാണ് ഡിപ്പാർട്ട്‌മെന്റ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള ആദ്യത്തെയും രണ്ടാമത്തെയും തൊഴിൽ മുൻഗണനാ വിഭാഗങ്ങളിലെ (ഇബി1, ഇബി2) അപേക്ഷകളുടെ അവലോകനത്തിൽ കൂടുതൽ സ്ഥിരത കൊണ്ടുവരാനും തെളിവുകൾ വ്യാഖ്യാനിക്കുന്നതിലെ അന്തരങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കും.

ഈ നീക്കം, വൈദഗ്ധ്യമുള്ള വിദേശ പ്രതിഭകളെ അമേരിക്കയിലേക്ക് ആകർഷിക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ മുൻകാല ശ്രമങ്ങളുടെ തുടർച്ചയാണ്. 2022 ജനുവരിയിൽ, പ്രത്യേക വിസ വിഭാഗങ്ങളായ ഒ1എ വിസയും നാഷണൽ ഇൻട്രസ്റ്റ് വെയ്‌വറും (ചകണ) കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ തൊഴിലുടമകളെയും വിദഗ്ധ തൊഴിലാളികളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കിയിരുന്നു. ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം എന്നീ മേഖലകളിലെ ലോകോത്തര പ്രതിഭകളെ ആകർഷിക്കാനും രാജ്യത്തിന്റെ നവീകരണ ശേഷി വർധിപ്പിക്കാനും ഇത് ലക്ഷ്യമിട്ടു.

ശാസ്ത്രം, വിദ്യാഭ്യാസം, ബിസിനസ്, കായികം എന്നീ മേഖലകളിൽ അസാധാരണമായ കഴിവുകളുള്ള വ്യക്തികൾക്ക് വേണ്ടിയുള്ളതാണ് എച്ച് 1 എഫ് വിസ. കല, സിനിമ, ടെലിവിഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നില്ല. നാഷണൽ ഇൻട്രസ്റ്റ് വെയ്‌വർ (ചകണ) എന്നത് എംപ്ലോയ്‌മെന്റ് ബേസ്ഡ് 2 (ഇബി2) വിഭാഗത്തിൽ ഉൾപ്പെടുന്ന ചില അപേക്ഷകർക്ക് പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്‌മെന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രക്രിയ ഒഴിവാക്കാൻ സഹായിക്കുന്നതാണ്. സാധാരണയായി, ഒരു ജോലിക്ക് യോഗ്യരായ അമേരിക്കൻ തൊഴിലാളികൾ ലഭ്യമല്ലെന്ന് തൊഴിലുടമകൾ തെളിയിക്കേണ്ട ഒരു ഘട്ടമാണിത്. എന്നാൽ നാഷണൽ ഇൻട്രസ്റ്റ് വെയ്‌വർ വഴി, അവരുടെ ജോലി രാജ്യതാൽപര്യത്തിന് ഗുണകരമാണെന്ന് തെളിയിക്കപ്പെട്ടാൽ അപേക്ഷകർക്ക് നേരിട്ട് ഇമിഗ്രന്റ് വിസയ്ക്ക് അപേക്ഷിക്കാം.

2022ലെ നയപരമായ മാറ്റങ്ങൾക്ക് ശേഷം, ഒ1എ വിസയ്ക്കും നാഷണൽ ഇൻട്രസ്റ്റ് വെയ്‌വറിനും ഉള്ള അപേക്ഷകളിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. 2021 സാമ്പത്തിക വർഷത്തിൽ 7,710 ആയിരുന്ന ഒ1എ വിസ അപേക്ഷകൾ 2023ൽ 10,010 ആയി ഉയർന്നു. ഈ വിസ വിഭാഗത്തിന് വാർഷിക പരിധി ഇല്ലാത്തതിനാൽ, യോഗ്യരായ അപേക്ഷകർക്ക് ഇത് കൂടുതൽ സൗകര്യപ്രദമായ ഒരു മാർഗമായി മാറിയിട്ടുണ്ട്. നാഷണൽ ഇൻട്രസ്റ്റ് വെയ്‌വർ അപേക്ഷകളാകട്ടെ ഇതിലും വലിയ വർധനവ് രേഖപ്പെടുത്തി. 2021നും 2022നും ഇടയിൽ 51 ശതമാനം വർധനവ് ഉണ്ടായെന്നും 2023ൽ ഇത് വീണ്ടും 81 ശതമാനം വർധിച്ചെന്നും നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ കാലയളവിൽ അപേക്ഷകളുടെ അപ്രൂവൽ റേറ്റ് കുറഞ്ഞിട്ടുണ്ട്.

പുതിയ നിയമത്തിന്റെ കരട് ഇതുവരെ പുറത്തിറക്കിയിട്ടില്ലെങ്കിലും വിദഗ്ധരുടെ അഭിപ്രായത്തിൽ ഇത് സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവരുടെ തെളിവ് മാനദണ്ഡങ്ങൾ കർശനമാക്കാനും കൂടുതൽ സൂക്ഷ്മപരിശോധന നടത്താനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഈ നിയമം തീരുമാനമെടുക്കുന്നതിൽ കൂടുതൽ സ്ഥിരത കൊണ്ടുവരുമെങ്കിലും, അസാധാരണമായ കഴിവുകളോ ദേശീയ പ്രാധാന്യമോ തെളിയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഉയർന്നേക്കാം.

മാനദണ്ഡങ്ങൾ കൂടുതൽ വ്യക്തമാക്കുകയാണെങ്കിൽ, അപേക്ഷകർക്ക് വ്യാഖ്യാനിക്കാൻ കുറഞ്ഞ ഇടം ലഭിക്കുമെങ്കിലും രേഖകൾ സമർപ്പിക്കുന്നതിൽ കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാമെന്ന് ഒരു കുടിയേറ്റ അഭിഭാഷകൻ ബിസിനസ് സ്റ്റാൻഡേഡിനോട് പറഞ്ഞു. ഈ നിയമം നിലവിൽ കരട് ഘട്ടത്തിലാണ്. 2026 ജനുവരിയിൽ പ്രസിദ്ധീകരിച്ച ശേഷം പൊതുജനാഭിപ്രായം തേടാനായി തുറന്നുകൊടുക്കും. തൊഴിലുടമകൾ, സർവ്വകലാശാലകൾ, വിവിധ സംഘടനകൾ എന്നിവ ഈ കൂടിയാലോചന കാലയളവിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ സാധ്യതയുണ്ട്.

You might also like

ഫ്രഞ്ച് കാറ്റഗറി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

British Columbia Invites 602 High Economic Impact Workers In Largest BC PNP Innovate Draw Of 2026

2026-ലെ ഏറ്റവും വലിയ ബി.സി പി.എൻ.പി ‘ഇന്നൊവേറ്റ്’ നറുക്കെടുപ്പിലൂടെ ഉയർന്ന സാമ്പത്തിക സ്വാധീനമുള്ള 602 തൊഴിലാളികൾക്ക് ബ്രിട്ടീഷ് കൊളംബിയയുടെ ക്ഷണം

Tens of thousands ordered to evacuate in Nevada as fire threatens Reno

റെനോയിൽ തീപിടിത്തം: പതിനായിരക്കണക്കിന് ആളുകളോട് ഒഴിയാൻ നിർദേശം

Bethlehem Kudumba Unit: An Onam entertainer filling theaters with laughter and romance

ബെത്‌ലഹേം കുടുംബ യൂണിറ്റ്: തിയേറ്ററുകളിൽ ചിരിയും പ്രണയവും നിറയ്ക്കുന്ന ഓണം എന്റർടെയ്നർ

League City Malayali Samajam’s ‘Aavanithennal 2026’ Onam Celebration held grandly

ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ‘ആവണിത്തെന്നൽ 2026’ ഓണാഘോഷം വിപുലമായി നടന്നു

Why the Kiwi and Canadian property bubbles burst and what we can learn

റിയൽ എസ്റ്റേറ്റ് തകർച്ച: ന്യൂസിലൻഡിലെയും കാനഡയിലെയും അനുഭവങ്ങളും ഓസ്‌ട്രേലിയയ്ക്കുള്ള പാഠങ്ങളും

Top Picks for You
Top Picks for You