newsroom@amcainnews.com

ഒൻ്റാരിയോ പ്രവിശ്യയിലെ ഏറ്റവും വലിയ നികുതി വിഹിതം അടയ്ക്കുന്നത് സമ്പന്ന കുടുംബങ്ങളിൽ നിന്നാണെന്ന് പഠനം

ഒൻ്റാരിയോ: ഒൻ്റാരിയോയുടെ നികുതി വരുമാനത്തിലെ ഏറ്റവും വലിയ പങ്ക് ഉയർന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നാണെന്ന് പഠനം. ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പുതിയൊരു പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ഒൻ്റാരിയോയിലെ സമ്പന്ന കുടുംബങ്ങളാണ് പ്രവിശ്യയിലെ ഏറ്റവും വലിയ നികുതി വിഹിതം അടയ്ക്കുന്നത് എന്നാണ് പഠനത്തിലുള്ളത്.

ഒൻ്റാരിയോക്കാർക്ക് വളരെയധികം നികുതി കൊടുക്കേണ്ടി വരുന്നു എന്നും ഫെഡറൽ സർക്കാർ ചില ഇളവുകൾ അനുവദിക്കണമെന്നും പ്രീമിയർ ഡഗ് ഫോർഡ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉയർന്ന വരുമാനക്കാരുടെ ചെറിയൊരു വിഭാഗത്തിൽ നിന്നാണ് ഇതിൽ ഭൂരിഭാഗവും വരുന്നതെന്നാണ് പുതിയ പഠനത്തിലൂടെ വ്യക്തമാകുന്നത്. 261,620 ഡോളറോ അതിൽ കൂടുതലോ വരുമാനം നേടുന്ന 20 ശതമാനത്തോളം കുടുംബങ്ങളാണ് പ്രവിശ്യയുടെ ആകെ വരുമാനത്തിൻ്റെ 49 ശതമാനവും സ്വന്തമാക്കുന്നത്. പക്ഷേ വരുമാന നികുതിയുടെ 65.9 ശതമാനവും അവർ തന്നെയാണ് വഹിക്കുന്നത്. വിൽപ്പന, സ്വത്ത്, വരുമാന ലെവികൾ ഉൾപ്പെടെ എല്ലാ നികുതികളുടെയും 58 ശതമാനം അവർ നൽകുന്നു.

ഒൻ്റാരിയോയുടെ നികുതി സമ്പ്രദായം പുരോഗമനപരം എന്ന് എടുത്തുകാണിക്കുന്നതാണ് പുതിയ പഠനമെന്ന് വിദഗ്ധർ പറയുന്നു. അതായത് ഉയർന്ന വരുമാനമുള്ളവർ കൂടുതൽ പണം നൽകുന്നു. ഉദാഹരണത്തിന്, $52,886 വരെ വരുമാനമുള്ളവർക്ക് 5.05 ശതമാനമാണ് നികുതിയായി നല്കേണ്ടത്. അതേസമയം $220,000 ന് മുകളിൽ വരുമാനമുള്ളവർക്ക് 13.16 ശതമാനം നിരക്കും സർചാർജും ബാധകമാണ്.

You might also like
Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

Flying in by plane, robbing on scooters: High-tech theft gang from UP caught in Kerala

വിമാനത്തിൽ പറന്നെത്തും, സ്കൂട്ടറിൽ കവർച്ച; യുപിയിലെ ഹൈടെക് മോഷണ സംഘം കേരളത്തിൽ പിടിയിൽ

Building Canada Strong by investing in retrofits to the Cody Banks Arena

കോഡി ബാങ്ക്സ് അരീനയുടെ നവീകരണത്തിനായി കാനഡ ഫെഡറൽ ഫണ്ടിംഗ് പ്രഖ്യാപിച്ചു: ഊർജ സംരക്ഷണത്തിന് പുതിയ പദ്ധതികൾ

Curiosity and Protests in Tamil Nadu Amid Vinayaka Chaturthi Celebrations

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ തമിഴ്‌നാട്ടിൽ കൗതുകവും പ്രതിഷേധവും

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Top Picks for You
Top Picks for You