newsroom@amcainnews.com

യുഎസിലേക്ക് തിരിച്ചു വരരുത്….. കനേഡിയൻ വിനോദസഞ്ചാരിയുടെ പിന്നാലെ ആക്രോശിച്ച് അമേരിക്കൻ ബോർഡർ ഉദ്യോഗസ്ഥൻ; വൈറലായ വീഡിയോ കാണാം…

കനേഡിയൻ വിനോദസഞ്ചാരിയുടെ പിന്നാലെ ആക്രോശിച്ചുകൊണ്ട് വാഹനത്തിൽ പിന്തുടരുന്ന അമേരിക്കൻ ബോർഡർ ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു. ഒരിക്കലും അമേരിക്കയിലേക്ക് തിരിച്ചുവരരുതെന്ന് ഭീഷണി മുഴക്കിയാണ് ഉദ്യോഗസ്ഥൻ വിനോദസഞ്ചാരിയെ പിന്തുടരുന്നത്. ഈ റോഡ് റേജ് വീഡിയോയെക്കുറിച്ച് മാനേജീരിയൽ റിവ്യൂ ആരംഭിച്ചതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ( സിബിപി) അറിയിച്ചു.

39 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ യൂണിഫോം ധരിച്ച ഒരു ഉദ്യോഗസ്ഥൻ ചാരനിറത്തിലുള്ള പിക്ക-അപ്പ് ട്രക്കിൽ ഒരു കനേഡിയൻ വിനോദസഞ്ചാരിയെ അതിവേഗത്തിൽ പിന്തുടരുന്നത് കാണാം. ഒന്റാരിയോ ലൈസൻസ് പ്ലേറ്റുള്ള വിനോദസഞ്ചാരിയുടെ വാഹനത്തെയാണ് ഉദ്യോഗസ്ഥൻ പിന്തുടർന്നത്. ഇയാളുടെ അടുത്തെത്തിയപ്പോൾ വിൻഡോ താഴ്ത്തി ഒരിക്കലും യുഎസിലേക്ക് തിരിച്ചു വരരുതെന്ന് ആക്രോശിക്കുന്നത് കാണാം. കാനഡ-യുഎസ് അതിർത്തിയിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെ ന്യൂയോർക്കിലെ ഇന്റർസ്‌റ്റേറ്റ് 90 ലാണ് സംഭവം നടന്നതെന്ന് വീഡിയോ ചിത്രീകരിച്ച വ്യക്തി പറയുന്നു. സെപ്റ്റംബർ 26നാണ് സോഷ്യൽമീഡിയയിൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ശേഷം ദശലക്ഷകണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

സംഭവം പുന:പരിശോധിക്കുകയാണെന്ന് യുഎസ് ബോർഡർ ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ നൽകാൻ ഇവർ വിസമ്മതിച്ചു. ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള എല്ലാ ആരോപണങ്ങളെയും ഗൗരവമായി കാണുന്നുവെന്നും കഴിയുന്നത്ര സുതാര്യത പുലർത്താൻ ശ്രമിക്കുന്നുണ്ടെന്നും ഏജൻസി അറിയിച്ചു.

You might also like

യു എസ്-റഷ്യ ഇന്ധന കരാർ യുക്രെയ്ന്‍ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: മാർക്ക് കാർണി

USTR Greer says US "holding fast" on trade stance with Canada

കാനഡയുമായുള്ള വ്യാപാര നിലപാടിൽ യുഎസ് “ഉറച്ചുനിൽക്കുന്നു” എന്ന് ട്രേഡ് റെപ്രസെന്റേറ്റീവ് ഗ്രീർ

മുൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലെവിറ്റ് ഫോക്‌സ് ന്യൂസില്‍ ചേരുന്നു

Snake catcher tragically dies of snakebite

പാമ്പുകടിയേറ്റ് പാമ്പ്പിടുത്തക്കാരൻ ദാരുണമായി മരിച്ചു

സാഹിത്യ നൊബേൽ സ്വന്തമാക്കി കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സൺ

Carney says Canadians will decide their future after Elon Musk expresses support for separatism

ക്യുബെക്ക്, ആൽബർട്ട, സസ്കാച്ചെവൻ എന്നീ പ്രവിശ്യകൾ കാനഡയിൽ നിന്ന് വേർപെടണമെന്ന ഇലോൺ മസ്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി, കാനഡക്കാരാണ് തങ്ങളുടെ ഭാവി തീരുമാനിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

Top Picks for You
Top Picks for You