newsroom@amcainnews.com

അമേരിക്കയിൽനിന്ന് ഡോക്ടർമാരെയും നഴ്‌സുമാരെയും സ്വീകരിച്ച് ബ്രിട്ടീഷ് കൊളംബിയ; റിക്രൂട്ടുമെന്റ് പദ്ധതി വിജയമെന്ന് സർക്കാർ

മേരിക്കയിൽനിന്ന് ഡോക്ടർമാരെയും നഴ്‌സുമാരെയും സ്വീകരിച്ച് ബ്രിട്ടീഷ് കൊളംബിയ. അമേരിക്കയിലെ ആരോഗ്യ പ്രവർത്തകരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതി വിജയം കൈവരിച്ചതായി ബീസി സർക്കാർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി മെയ് മുതൽ 140 അമേരിക്കൻ ആരോഗ്യ പ്രവർത്തകർ ജോലി വാഗ്ദാനങ്ങൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി ജോസി ഓസ്‌ബോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബീസിയിലെ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുക എന്നതാണ് ലക്ഷ്യം.

നിലവിൽ വാഗ്ദാനം സ്വീകരിച്ച ആരോഗ്യ പ്രവർത്തകരിൽ എട്ട് അലൈഡ് ഹെൽത്ത് പ്രൊഫഷണലുകൾ, 80 നഴ്‌സുമാർ, 16 നഴ്‌സ് പ്രാക്ടീഷണർമാർ, 38 ഡോക്ടർമാർ എന്നിവർ ഉൾപ്പെടുന്നുവെന്ന് ഓസ്‌ബോൺ വിശദീകരിച്ചു. ഇതുവരെ, 1400 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും ഏകദേശം 3,000 ആരോഗ്യ പ്രവർത്തകർ ബീസിയിൽ ജോലി ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


അമേരിക്കൻ ഡോക്ടർമാർക്ക് ബീസിയിൽ വേഗത്തിൽ ലൈസൻസ് നേടാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. നഴ്‌സുമാർക്കുള്ള അപേക്ഷാ നടപടികൾ നാല് മാസത്തിൽ നിന്ന് ഏതാനും ദിവസങ്ങളായി കുറച്ചതായും സർക്കാർ വ്യക്തമാക്കി.

You might also like
Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

Baji Odamveli's book 'American Malayali Ezhuthineyum Ezhuthukare Ariyam' will be released on September 26.

ബാജി ഓടംവേലിയുടെ ‘അമേരിക്കൻ മലയാളി എഴുത്തിനെയും എഴുത്തുകാരെ അറിയാം’ പുസ്തകം സെപ്റ്റംബർ 26-ന് പ്രകാശനം ചെയ്യും

Body of woman who went missing in Nilambur flash floods found, toll rises to six

നിലമ്പൂർ മിന്നൽ പ്രളയം: കാണാതായ യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ ആറായി

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

The secret of miracle flights: How wheelchairs become luxury shortcuts at airports?

മിറാക്കിൾ ഫ്ലൈറ്റുകളുടെ രഹസ്യം: വിമാനത്താവളങ്ങളിൽ വീൽചെയറുകൾ എങ്ങനെയാണ് ആഡംബര കുറുക്കുവഴികളാകുന്നത്?

Top Picks for You
Top Picks for You